Nalla Samayam : ഒമർ ലുലുവിന്റെ 'നല്ല സമയം'; നായകനായി ഇർഷാദ്

Published : Jul 07, 2022, 04:40 PM ISTUpdated : Jul 07, 2022, 04:41 PM IST
Nalla Samayam : ഒമർ ലുലുവിന്റെ 'നല്ല സമയം'; നായകനായി ഇർഷാദ്

Synopsis

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയിരിക്കും നല്ല സമയം.

മർ ലുലു(Omar Lulu)  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി ഇർഷാദ്. പവർ സ്റ്റാറിന് ശേഷം ഒമർ ഒരുക്കുന്ന ‘നല്ല സമയം’ (Nalla Samayam) എന്ന ചിത്രത്തിലാണ് ഇർഷാദ് നായകനായി എത്തുന്നത്. ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നാല് പുതുമുഖ നായികമാരെ ചിത്രത്തിൽ ഒമർ ലുലു അവതരിപ്പിക്കുന്നുണ്ട്. വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയിരിക്കും നല്ല സമയം. നാല് പുതുമുഖ നായികമാരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജൂണ്‍ 27ന് ഗുരുവായൂർ, തൃശൂർ എന്നിവടങ്ങളിലായി ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിക്കുന്നന്നു. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. 

'തൊണ്ണൂറുകളിലെ ലാലേട്ടനെപ്പോലെ ഒരു യൂത്തന്‍ പോലും ഇല്ല'; പുതുമുഖങ്ങള്‍ വരണമെന്ന് ഒമര്‍ ലുലു

അതേസമയം, പവർ സ്റ്റാറിന്റെ ചിത്രീകരണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി