Asianet News MalayalamAsianet News Malayalam

'തൊണ്ണൂറുകളിലെ ലാലേട്ടനെപ്പോലെ ഒരു യൂത്തന്‍ പോലും ഇല്ല'; പുതുമുഖങ്ങള്‍ വരണമെന്ന് ഒമര്‍ ലുലു

"നിർമ്മാതാകൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക"

no one can match 90s mohanlal says omar lulu
Author
Thiruvananthapuram, First Published Jun 27, 2022, 1:54 PM IST

തൊണ്ണൂറുകളില്‍ മോഹന്‍ലാല്‍ (Mohanlal) ചെയ്‍തതുപോലെയുള്ള വിഭിന്ന വേഷങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ഒരു യുവനടന്‍ പോലും മലയാളത്തില്‍ ഇല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു (Omar Lulu). സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനുവേണ്ടി ഓടാതെ നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്‍താല്‍ മാത്രമേ സിനിമാ വ്യവസായം രക്ഷപെടൂ എന്നും ഒമര്‍ ലുലു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഒമര്‍ ലുലുവിന്‍റെ പ്രതികരണം.

ഒമര്‍ ലുലുവിന്‍റെ കുറിപ്പ്

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക്, എല്ലാസ്റ്റിക്, പച്ചപ്പ്, പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല പണ്ടത്തെ 90'sലെ ലാലേട്ടനെ പോലെ.

ALSO READ : റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്; പ്രോജക്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

നിർമ്മാതാകൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക. അതും ഫെറ്റ്, ഡാൻസ്, കോമഡി, റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ. അങ്ങനത്തെ പിള്ളരേ കണ്ടെത്തുക. പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക. മലയാള സിനിമ വളരട്ടെ. പുതിയ തലമുറ വരട്ടെ. മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡേറ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക നിർമ്മാതാക്കൾ. അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കള്‍ക്കും ഒക്കെ അവസരം കിട്ടും.

ALSO READ : കസേര ഒഴിവാക്കി നിലത്തിരിക്കുന്ന മമ്മൂട്ടി; 'അമ്മ' ഗ്രൂപ്പ് ഫോട്ടോ ഷൂട്ട് വീഡിയോ

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി. ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ. മലയാള സിനിമ വളരട്ടെ. സിനിമാ മേഖലയിൽ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ.

Follow Us:
Download App:
  • android
  • ios