'ഇത് ഒരു അനുഭവമാകും': ഛോട്ടാ മുംബൈ റീ റിലീസ് സംബന്ധിച്ച് മോഹന്‍ലാല്‍

Published : Jun 04, 2025, 08:40 AM IST
'ഇത് ഒരു അനുഭവമാകും': ഛോട്ടാ മുംബൈ റീ റിലീസ് സംബന്ധിച്ച്  മോഹന്‍ലാല്‍

Synopsis

മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ 4K ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയോടെ വീണ്ടും തിയറ്ററുകളിലെത്തുന്നു. 

കൊച്ചി: മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്താനിരിക്കെ, പ്രഖ്യാപന വീഡിയോയുമായി മോഹന്‍ലാല്‍. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഛോട്ടാ മുംബൈ വീണ്ടും റിലീസ് ചെയ്യാന്‍ ഉള്ള ആരാധകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വീണ്ടും റിലീസ് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍ പറയുന്നത്. റീമാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ശരിക്കും മികച്ച തീയറ്റര്‍ അനുഭവം സമ്മാനിക്കും എന്നും മോഹന്‍ലാല്‍ പറയുന്നു. 

ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഇത്. ജൂണ്‍ ആറിനാണ് ഛോട്ടാ മുംബൈ തിയറ്ററുകളില്‍ വീണ്ടും എത്തുക. 10 (രാവിലെ) മണിക്കായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ നടക്കുക എന്ന് അൻവര്‍ റഷീദും അറിയിച്ചിരുന്നു. 

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.

ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദ​േവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ ആരാധകര്‍ സമീപ വര്‍ഷങ്ങളില്‍ തങ്ങളുടെ ഒത്തുചേരലുകളില്‍ പലപ്പോഴും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് അടക്കമുള്ള റീ റിലീസുകള്‍ക്ക് ശേഷമെത്തുന്ന മോഹന്‍ലാലിന്‍റെ റീ റിലീസ് കൂടിയാണ് ഛോട്ടാ മുംബൈ. വലിയ റീപ്പീറ്റ് വാലു ഉള്ള ചിത്രം ആയിട്ടാണ് ഛോട്ടാ മുംബൈയെ കണക്കാക്കുന്നത്. ടെലിവിഷനിലും ഹിറ്റാണ് ഛോട്ടാ മുംബൈ.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു