
ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്‌നി, ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറാന്‍, മാത്യു, അഭിറാം രാധാകൃഷ്ണൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് 'ജാക്സണ്‍ ബസാര്‍ യൂത്ത്' എന്ന് പേരിട്ടു. നവാഗതനായ ഷമല്‍ സുലൈമാന്‍ ആണ് സംവിധാനം. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട് അണിയറക്കാര്‍. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ലാസ്റ്റ് എക്‌സിറ്റ് എന്നി ബാനറുകളിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സക്കറിയ ആണ്.
ദീപക് ഡി മേനോന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഉസ്‍മാന്‍ മാറാത്ത് ആണ് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. സഹ നിര്‍മ്മാണം സക്കറിയ വാവാട്, ഷാഫി വലിയപറമ്പ്, ഡോ. സല്‍മാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഹാരിസ് ദേശം, പി ബി അനീഷ്, ലൈന്‍ പ്രൊഡ്യൂസർ ഇമാജിന്‍ സിനിമാസ്, എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈൻ അനീസ് നാടോടി, ഗാനരചന അന്‍വര്‍ അലി, ഷാഹുല്‍ കോയ ഷറഫു, ചീഫ് അസോസിയേറ്റ് ഡയറക്ടർ മന്‍സൂര്‍ റഷീദ്, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് ആര്‍ ജി വയനാടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ റിന്നി ദിവാകര്‍, സൗണ്ട് ഡിസൈൻ വിക്കി-കിഷന്‍, ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആർ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ പോപ്‌കോൺ, പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ