Oscar Nominations 2022 : ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാറും ജയ് ഭീമും പുറത്ത്

Web Desk   | Asianet News
Published : Feb 08, 2022, 11:40 PM ISTUpdated : Feb 08, 2022, 11:46 PM IST
Oscar Nominations 2022 :  ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാറും ജയ് ഭീമും പുറത്ത്

Synopsis

ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹൻലാലിന്റെയും സൂര്യയുടെയും ചിത്രങ്ങൾ ഇടംപിടിച്ചിരുന്നത്. 

സ്‌കാര്‍ (Oscars) നോമിനേഷന്‍ പട്ടികയില്‍ നിന്നും മരക്കാർ: അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നു. ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹൻലാലിന്റെയും സൂര്യയുടെയും ചിത്രങ്ങൾ ഇടംപിടിച്ചിരുന്നത്. 

ഇന്ന് വൈകുന്നേരം ആറരയോടെയാണ് 94മത് അക്കാദമി അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങൾക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരി​ഗണന പട്ടികയിൽ ഇടം നേടിയിരുന്നത്. അതേസമയം, ഇന്ത്യൻ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത്‌ ഫയർ' നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 

മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് മരക്കാർ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത മരക്കാര്‍ ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

സൂര്യ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജയ് ഭീം. നവംബർ 2 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ