വിജയ് ചിത്രം 'ജന നായകൻ' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു; എവിടെ കാണാം?

Published : Aug 22, 2026, 12:14 PM IST
Jana Nayagan OTT

Synopsis

വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജന നായകൻ' തിയേറ്റർ വിജയത്തിന് ശേഷം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം സീ ഫൈവിലാണ് ലഭ്യമായിട്ടുള്ളത്.

തെന്നിന്ത്യൻ സൂപ്പർതാരമായിരുന്ന വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രമായിരുന്നു ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുയാണ്. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സെൻസർ വിവാദങ്ങളിൽ പെട്ട് റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്.

വിജയ് ആരാധകർക്കുള്ള ഒരു ട്രിബ്യൂട്ട് പോലെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിജയ്‌യുടെ മികച്ച നൃത്തച്ചുവടുകളും ഗാനത്തിന്റെ പ്രത്യേകതയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി'; ഭർത്താവിനെക്കുറിച്ച് കണ്ണു നിറഞ്ഞ് സംസാരിച്ച് അനുമോൾ
മൂന്നാം വാരത്തില്‍ തുടക്കം, വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്