പൊട്ടിച്ചിരികളുടെ ഉത്സവകാലം തീർക്കാൻ 'ജാന്‍.എ.മന്‍'; നവംബറിൽ തീയേറ്ററുകളിലേക്ക്

Published : Oct 23, 2021, 04:24 PM ISTUpdated : Oct 23, 2021, 04:50 PM IST
പൊട്ടിച്ചിരികളുടെ ഉത്സവകാലം തീർക്കാൻ 'ജാന്‍.എ.മന്‍'; നവംബറിൽ തീയേറ്ററുകളിലേക്ക്

Synopsis

കോമഡിക്ക് പ്രാധാന്യമുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. 

മലയാളത്തിന്റെ യുവതാരനിര അണിനിരക്കുന്ന പുതിയ ചിത്രം ജാന്‍.എ.മന്‍(janeman) നവംബറില്‍ തീയേറ്ററുകളിലേക്ക്(theater release). ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്‌നറായാണ്(comedy entertainer) ചിത്രം ഒരുക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍(movie) പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കോമഡിക്ക് പ്രാധാന്യമുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമാ നിർമ്മിക്കുന്നത്. 

സലാം കുഴിയിൽ, ജോൺ P എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. ബിജിബാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആര്യയുടെ നായികയായി നിഖില വിമൽ; 'ഹലോ കാതൽ' പ്രഖ്യാപിച്ചു- ടീസർ
സൂര്യ- ജിത്തു മാധവൻ ചിത്രം 'സീനി'ന് ഇനി 25 നാൾ മാത്രം; പുതിയ പോസ്റ്റർ എത്തി