
മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വണ്‍' എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ്. വോട്ടിംഗ് ഒരു കരാറല്ല. നിങ്ങൾ നൽകുന്ന ഒരു അസൈൻമെന്റാണ്. ജനങ്ങൾ നിയോഗിച്ചവരെ തിരിച്ചുവിളിക്കാൻ അവർക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീകാൾ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും ജീത്തു ഫേസ്ബുക്കിൽ കുറിച്ചു.
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ റിലീസിന് ശേഷം റൈറ്റ് ടു റീകാൾ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.
Voting isn't an agreement. Its an assignment you give. And you have the Right to Recall the ones you assigned. #ONE - A...
Posted by Jeethu Joseph on Friday, 26 March 2021
പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ