ബേസ്‍ബോള്‍ താരം അലെക്സുമായുള്ള ബന്ധം പിരിഞ്ഞ് ഗായിക ജെന്നിഫര്‍ ലോപെസ്

By Web TeamFirst Published Apr 15, 2021, 9:06 PM IST
Highlights

ബേസ്‍ബോള്‍ താരം അലെക്സുമായുള്ള ബന്ധം വേണ്ടെന്നുവെച്ച് ഗായിക ജെന്നിഫര്‍ ലോപെസ്.

ഗായിക ജെന്നിഫര്‍ ലോപെസും ബേസ്‍ബോള്‍ താരം അലെക്സ് റോഡിഗ്രസുമായുള്ള ബന്ധം വേര്‍പിരിഞ്ഞു. സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു. 2019ലായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ടു വര്‍ഷം തികയുന്നതിനു മുന്നേ ബന്ധം വേര്‍പെടുത്തുകയാണ് ഇരുവരും. ജെന്നിഫളും അലെക്സും സംയുക്തമായിട്ടാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും സ്‍നേഹത്തിനും ഇരുവരും നന്ദി പറയുന്നു.

സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഞങ്ങള്‍ മികച്ചത് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ തന്നെ തുടരാനാണ് തീരുമാനം. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. ഒരുമിച്ച് ഇനിയും ജോലി ചെയ്യും. ബിസിനസിലും പ്രൊജക്റ്റുകളിലും തുടര്‍ന്നും പിന്തുണയ്‍ക്കുമെന്നും ജെന്നിഫറും അലക്സും അറിയിച്ചു. ബന്ധം വേര്‍പിരിയുന്ന കാര്യം ഇരുവരും ഒന്നിച്ചാണ് അറിയിച്ചതാണ്. എല്ലാവരുടെയും സ്‍നേഹത്തിന് പ്രത്യേകം നന്ദിയും പറയുന്നു.

പരസ്‍പരം ആശംസകള്‍ നേരുകയും ചെയ്‍യുന്നു ഇരുവരും.

മുൻ ഭര്‍ത്താവായ മാര്‍ക് ആന്റണിയുമായുള്ള ബന്ധത്തില്‍ രണ്ട് കുട്ടികളാണ് ജെന്നിഫറിനുള്ളത്. മുൻ ഭാര്യ സിന്ത്യ സ്‍കർട്ടിസുമായുള്ള ബന്ധത്തില്‍  അലെക്സ് റോഡ്രിഗസിനും രണ്ട് കുട്ടികളുണ്ട്.

click me!