സംവിധായകൻ ജിയോ ബേബിക്ക് ടി.ദാമോദരൻ പുരസ്കാരം

Published : Mar 08, 2022, 05:29 PM ISTUpdated : Mar 08, 2022, 06:29 PM IST
സംവിധായകൻ ജിയോ ബേബിക്ക് ടി.ദാമോദരൻ പുരസ്കാരം

Synopsis

ടി. ദാമോദരൻ ഫൗണ്ടേഷന് വേണ്ടി എഴുത്തുകാരൻ വി.ആർ. സുധീഷ് , തിരക്കഥാകൃത്ത് ദീദി ദാമോദരൻ ,  കവിയും ചിത്രകാരനുമായ പോൾ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് എന്നിവർ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്.

പ്രഥമ ടി.ദാമോദരൻ മാസ്റ്റ‍ർ പുരസ്കാരം സംവിധായകൻ ജിയോ ബേബിക്ക്. 2021-ൽ പുറത്തിറങ്ങിയ ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് ജിയോ ബേബിയെ പുരസ്കാരത്തിനായി തെര‍ഞ്ഞെടുത്തത്. മികച്ച രാഷ്ട്രീയ സിനിമയുടെ സംവിധായകരെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ടി. ദാമോദരൻ ഫൗണ്ടേഷന് വേണ്ടി എഴുത്തുകാരൻ വി.ആർ. സുധീഷ് , തിരക്കഥാകൃത്ത് ദീദി ദാമോദരൻ ,  കവിയും ചിത്രകാരനുമായ പോൾ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് എന്നിവർ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. മലയാള സിനിമയിൽ ലിംഗരാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകൾ കൊണ്ട് തിരുത്തുകൾക്ക് വഴിയൊരുക്കിയ സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന്  ജൂറി വിലയിരുത്തി. ടി.ദാമോദരൻ മാസ്റ്ററുടെ പത്താം ഓർമദിനത്തോടനുബന്ധിച്ച് മാർച്ച് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച്  നടക്കുന്ന ചടങ്ങിൽ പുരസ്കാരം ജിയോ ബേബിക്ക് സമ്മാനിക്കും. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'