Asianet News MalayalamAsianet News Malayalam

kaaval : ഹൗസ് ഫുള്‍ ഷോയുമായി കാവല്‍; സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവെന്ന് ആരാധകർ

മലയാള സിനിമയുടെ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ ചിത്രം തിരികെ കൊണ്ടുവന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

kaaval movie get positive report all over shows
Author
Kochi, First Published Nov 26, 2021, 2:50 PM IST

അഭിനയ ജീവിതത്തില്‍ ഇടവേളകള്‍ എടുക്കുകയും മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് (suresh gopi) മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയിരിക്കുകയാണ് കാവൽ (kaaval) . ഇന്നലെ റിലീസ് ചെയ്ത ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പ്രദർശനം തുടരുന്നത്. മലയാള സിനിമയുടെ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ ചിത്രം തിരികെ കൊണ്ടുവന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തീപ്പൊരി ഡയലോഗുകളും ആക്‌ഷൻ രംഗങ്ങൾകൊണ്ടും സമ്പന്നമായ ‘‘കാവൽ’ ഒരു പ്രതികാരകഥയാണ് പറയുന്നത്. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും  നിതിന്‍ രണ്‍ജി പണിക്കർ ഒരുക്കിയിരിക്കുന്നത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവൽ.
 


ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ്  നിർമ്മിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കർ , സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. കേരളത്തിന് പുറത്ത് ബെംഗളൂര്‍, മൈസൂര്‍, മണിപ്പാല്‍,പൂനൈ, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
 

Follow Us:
Download App:
  • android
  • ios