Joju George|ജോജുവിന്റെ നിലപാട് ഗാന്ധിയെ തള്ളുന്നത്, സിപിഎം സ്ഥാനാർത്ഥിയാകാൻ ശ്രമം, കേസെടുക്കണം: പിസി ജോർജ്

Published : Nov 02, 2021, 02:05 PM ISTUpdated : Nov 02, 2021, 02:14 PM IST
Joju George|ജോജുവിന്റെ നിലപാട് ഗാന്ധിയെ തള്ളുന്നത്, സിപിഎം സ്ഥാനാർത്ഥിയാകാൻ ശ്രമം, കേസെടുക്കണം: പിസി ജോർജ്

Synopsis

ഇന്ധന വില വർധനയ്ക്ക് എതിരെ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തോട് പ്രതിഷേധിച്ച നടൻ ജോജു ജോർജ്ജിനെതിരെ ജനപക്ഷം നേതാവ് പിസി ജോർജ് രംഗത്ത്

കൊച്ചി: ഇന്ധന വില വർധനയ്ക്ക് (Fuel Price Hike) എതിരായ കോൺഗ്രസിന്റെ (Indian National Congress) വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ്ജിനെതിരെ (Actor Joju George) പിസി ജോർജ്ജ് (PC George). ജോജു ജോർജിന്റേത് ഷൈൻ ചെയ്യാനുള്ള ശ്രമമെന്ന് ആരോപിച്ച പിസി ജോർജ്, മാളയിൽ സിപിഎം സ്ഥാനാർഥി (CPIM Candidate) ആകാനാണ് നടന്റെ ശ്രമം. മഹാത്മാ ഗാന്ധിയെ (Mahatma Gandhi) പോലും തള്ളിപ്പറയുന്ന സമീപനമാണ് ജോജുവിന്റേത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

ജനാധിപത്യം നിലനിൽക്കുന്നത് പ്രതിഷേധങ്ങളിലൂടെയാണ്. ജനകീയ പ്രക്ഷോഭങ്ങളോട് സഹകരിക്കാനുള്ള മനോഭാവമാണ് കാണിക്കേണ്ടത്. കേന്ദ്ര സർക്കാരിനെ ഭയപ്പെടുത്താതെ കാര്യം നടക്കില്ല. പിണറായിയുടെ കണ്ണുരുട്ടൽ കാരണം ഡിവൈഎഫ്ഐക്കാർ പോലും സമരത്തിന് ഇറങ്ങുന്നില്ല. ഷൈൻ ചെയ്യാനാണ് ഓരോരുത്തർ ഇറങ്ങിയിരിക്കുന്നത്. കലാകാരന്മാർ ആണെങ്കിൽ എന്ത് ഊളത്തരവും കാണിക്കാൻ പറ്റില്ലെന്നും പിസി ജോർജ് പറഞ്ഞു.

ഓട്ടോറിക്ഷയിൽ വയോധിക ഉണ്ടായിരുന്നെങ്കിൽ അവരുമായി ചെന്നാൽ സമരക്കാർ കടത്തിവിടില്ലേയെന്നും മുൻ എംഎൽഎ ചോദിച്ചു. ജോജു പണ്ട് കള്ളുകുടിയനായത് കൊണ്ടാണ് ആരോപണം ഉണ്ടായത്. അയാളുടെ കോലം കണ്ടാൽ കള്ളുകുടിച്ചതാണെന്ന് തോന്നുമെന്നും പിസി ജോർജ് അധിക്ഷേപിച്ചു. ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യും. റോഡ് തടസപ്പെടുത്തി തന്നെ ജനപക്ഷം സമരം നടത്തും. കോൺഗ്രസുകാർ ആദ്യമായി തന്റേടത്തോടെ ഒരു സമരം നടത്തിയപ്പോൾ അവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജോജുവിന്റെ കൂടുതൽ മൊഴിയെടുക്കും

വഴിതടയൽ വിവാദത്തിൽ നടൻ ജോജു ജോർജ്ജിന്റെ കൂടുതൽ മൊഴിയെടുക്കും. ഇതിനായി സ്റ്റേഷനിലെത്തണമെന്ന ആവശ്യത്തിൽ നടൻ ജോജു ജോർജ്ജ് (Actor Joju George) അസൗകര്യം അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ധന വിലവർധനയ്ക്ക് (Fuel price hike) എതിരെ കോൺഗ്രസ് (Indian National Congress) നടത്തിയ വഴിതടയൽ സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നടന് അയച്ചുകൊടുക്കാൻ പൊലീസ് തീരുമാനിച്ചു. നടനെ ആക്രമിച്ചതും സ്ഥലത്ത് സംഘർഷത്തിന് കാരണക്കാരായവർ ആരൊക്കെയെന്ന് കണ്ടെത്താനുമാണിത്.

ഇന്ധന വിലയെ ചൊല്ലി നിയമസഭയിൽ തർക്കം

ഇന്ധന വില വർധനയ്ക്ക് (fuel price hike) എതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ (members of opposition) ഇന്ന് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലിന്റെ (Shafi Parambil MLA) നോട്ടീസിന് നൽകിയ മറുപടിയിൽ കോൺഗ്രസിന്റെ യുപിഎ സർക്കാരിനെ (Congress lead UPA govt) പഴിചാരി ധനമന്ത്രി കെഎൻ ബാലഗോപാൽ (Finance Minister KN Balagopal) രംഗത്ത് വന്നതോടെ ശക്തമായ വാദപ്രതിവാദമാണ് സഭയിൽ നടന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ 'അന്ധന്‍റെ ലോകം' ആരംഭിച്ചു
സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്