ജോജുവിന്‍റെ 'പണി'; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ എത്തി

Published : May 28, 2024, 01:20 PM IST
ജോജുവിന്‍റെ 'പണി'; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ എത്തി

Synopsis

28 വർഷത്തെ അഭിനയ ജീവിതത്തിനൊടുവിൽ ആണ് ജോജു സംവിധായകന്റെ വേഷം അണിയുന്നത്. ജൂനിയർ ആർട്ടിസ്റ്റായും സഹനടനായും നായകനായും തിളങ്ങി നിന്ന ജോജു സംവിധായകനിലേക്ക് മാറുമ്പോൾ അപൂർവ നേട്ടങ്ങളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. 

കൊച്ചി: അസാമാന്യ പ്രകടനത്തിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ജോജു ജോർജ്‌ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'പണി'. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ 'പണി' പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്. ഒടുവിലിതാ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ജോജു തന്നെ രചനയും നിർവ്വഹിക്കുന്ന സിനിമ ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് ഒരുങ്ങുന്നത്.  ജോജു ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് എത്തിയ 'പണി' ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് മികച്ച സ്വീകാര്യതതയാണ് ലഭിക്കുന്നത്. 100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

28 വർഷത്തെ അഭിനയ ജീവിതത്തിനൊടുവിൽ ആണ് ജോജു സംവിധായകന്റെ വേഷം അണിയുന്നത്. ജൂനിയർ ആർട്ടിസ്റ്റായും സഹനടനായും നായകനായും തിളങ്ങി നിന്ന ജോജു സംവിധായകനിലേക്ക് മാറുമ്പോൾ അപൂർവ നേട്ടങ്ങളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കാർത്തിക് സുബ്ബരാജ് - സൂര്യ കോമ്പോ, കമൽഹാസൻ എന്നിവർക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപ്ന്റെ ബോളിവുഡ് ചിത്രത്തിലൂടെ  പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുന്ന മലയാളി താരം കൂടിയാണ് ജോജു.

ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം.  ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

മൗനരാഗം ലൊക്കേഷനിൽ നിന്നും ഫൺ വീഡിയോ പങ്കുവെച്ച് ആതിര മാധവ്

കൽക്കി 2898 എഡി റിലീസിന് മുന്‍പ് ആമസോണ്‍ പ്രൈമില്‍ ഒരു 'ബി ആന്‍റ് ബി' എപ്പിസോഡ്

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'