ഇതിന്‍റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പ്രൈം വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഹൈദരാബാദ്: നാഗ് അശ്വിൻ തൻ്റെ വരാനിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമായ കൽക്കി 2898 എഡിയുടെ രണ്ട് ഭാഗങ്ങളുള്ള ആനിമേറ്റഡ് എപ്പിസോഡുകള്‍ ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി പുറത്തിറക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്‍റെ ആമുഖമായിരിക്കും ഇവ എന്നായിരുന്നു വിവരം. ഇപ്പോള്‍ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട്, ആമസോൺ പ്രൈം വീഡിയോ ബി ആന്‍റ് ബി അഥവ ഭൈരവ ആന്‍റ് ബുജ്ജി വരുന്ന മെയ് 31ന് ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തുവിടും.

ഇതിന്‍റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പ്രൈം വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.കൽക്കി 2898 എഡി സിനിമയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ വാഹനമാണ് കീർത്തി സുരേഷിൻ്റെ ശബ്ദം നൽകിയ റോബോട്ടിക് വാഹനമായ ബുജ്ജി. കഴിഞ്ഞാഴ്ചയാണ് ഇത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതിപ്പിച്ചത്. 

തുടര്‍ന്നും ചിത്രത്തിന്‍റെ ആവേശം നിലനിര്‍ത്താനാണ് സംവിധായകൻ നാഗ് കൽക്കി 2898 എഡി ചിത്രത്തിന്‍റെ ആമുഖം എന്ന് വിശേഷിപ്പിക്കുന്ന രണ്ട് എപ്പിസോഡുകള്‍ പുറത്തുവിടുന്നത്. ഈ ആനിമേറ്റഡ് എപ്പിസോഡുകള്‍ സിനിമയുടെ റിലീസിന് മുന്നോടിയായി ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യും. ഭൈരവ ആന്‍റ് ബുജ്ജിയാണ് ആദ്യ എപ്പിസോഡ് ഇത് സിനിമയിലേക്കുള്ള ആകാംക്ഷ വര്‍ദ്ധിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. 

YouTube video player

പ്രൈം വീഡിയോ പുറത്തുവിട്ട 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ ഒരു കൂട്ടം കുട്ടികൾ എന്തെങ്കിലും കാണിച്ചു തരാന്‍ പറയുന്നു. കുട്ടികളെ ആശ്ചര്യപ്പെടുത്തുന്നത് കാണിക്കാൻ പ്രഭാസ് ബുജ്ജിയോട് ആവശ്യപ്പെടുന്നു. ബുജ്ജി ആനിമേറ്റഡ് ദൃശ്യങ്ങള്‍ കാണിക്കുന്നതാണ് പ്രമോയില്‍ ഉള്ളത്.

കൽക്കി 2898 എഡിയിൽ പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷാ പടാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ചിത്രം ജൂൺ 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം ഇറങ്ങും. 

ദളപതി വിജയിയുടെ 'ദ ഗോട്ട്' പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് സംഗീത സംവിധായകൻ യുവൻ

'ടര്‍ബോ' ഗംഭീര ബോക്സോഫീസ് കളക്ഷന്‍; സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി