മൗനരാഗം താരങ്ങൾക്കൊപ്പമാണ് വീഡിയോ. എന്നാൽ ഇതൊരു തമാശ വീഡിയോയാക്കി പകർത്തിയിരിക്കുകയാണ് ആതിര.

തിരുവനന്തപുരം: കുടുംബവിളക്ക് എന്ന ഹിറ്റ് മലയാളം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറി നിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യുട്യൂബ് ചാനലുമായും ആതിര സജീവമാണ്. ഗര്‍ഭിണിയായതോടെയായിരുന്നു ആതിര മാധവ് കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. റേ എന്നാണ് ആതിര മാധവ് മകന് പേരിട്ടിരിക്കുന്നത്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു ആതിര. ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ മൗനരാഗത്തിൽ പ്രധാന വേഷത്തിലെത്തുകയാണ് താരം.

ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. മൗനരാഗം താരങ്ങൾക്കൊപ്പമാണ് വീഡിയോ. എന്നാൽ ഇതൊരു തമാശ വീഡിയോയാക്കി പകർത്തിയിരിക്കുകയാണ് ആതിര. താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ എന്നത് പോലെ നിൽക്കുന്നതും ആതിര അവരെ കുറച്ചധികം സമയം കണ്ണെടുക്കാതെ നോക്കുന്നതും കാണാം. എന്താണ് സംഭവമെന്ന് മനസിലാകാതെയുള്ള നടി നടന്മാരുടെ നിലപാണ് ആതിര പകർത്തിയിരിക്കുന്നത്.

സ്‌ക്രീനിലെ ആതിരയുടെ ഭർത്താവ് കല്യാൺ ഖന്ന, സീരിയലിലെ നായകൻ നലീഫ് ജിയ, നായിക ഐശ്വര്യ റംസായി, ബാലാജി ശർമ, സേതു ലക്ഷ്മിയമ്മ തുടങ്ങിയവരെയാണ് ഇത്തരത്തിൽ താരം പറ്റിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് മൗനരാഗം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

View post on Instagram

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. നിലവില്‍ സംഭവബഹുലമായ കഥാഗതിയില്‍ മുന്നോട്ട് പോവുകയാണ് ഈ പരമ്പര. അടുത്തിടെ വിക്രമിന്റെയും ശരണ്യയുടെയും ഫൈറ്റ് സീനിന്റെ ബിറ്റിഎസ് നടി തന്നെ പങ്കുവെച്ചിരുന്നു. വിക്രമിനെ എടുത്തിട്ട് ഇടിക്കുന്ന ശരണ്യയ്ക്ക് നിറയെ കൈയടിയാണ് ആരാധകർ നൽകിയത്. മൗനരാഗത്തിൽ വിക്രമിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ശരണ്യയ്ക്ക് വൻ പിന്തുണയാണ് എല്ലാവരും നൽകുന്നത്.

'ജനിച്ചതിനും, ജീവിക്കുന്നതിനും, പൊരുതുന്നതിനും': അമ്മയ്ക്ക് ആശംസയുമായി അഭിരാമി സുരേഷ്

ലൊക്കേഷനിൽ വിവാഹവാർഷികം ആഘോഷിച്ച് ചിപ്പിയും രഞ്ജിത്തും; ആശംസകൾ നേർന്ന് സാന്ത്വനം ആരാധകർ