
വിവാദങ്ങൾക്കും റീ എഡിറ്റിങ്ങിനും പിന്നാലെ സുരേഷ് ഗോപി നായകനായി എത്തുന്ന "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇനി മൂന്ന് ദിവസം മാത്രമാണ് സിനിമയുടെ റിലീസിന് ബാക്കിയുള്ളത്. ജൂലൈ17 വ്യാഴാഴ്ച സിനിമ ആഗോള വ്യാപകമായി റിലീസ് ചെയ്യും. ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണിത്.
കോർട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൻ്റെ പ്രധാന ആകർഷണം സുരേഷ് ഗോപിയുടെ അതിശക്തമായ പ്രകടനം ആണെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായാണ് ജെഎസ്കെ എത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫണീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.
ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിരുന്നു ടീസറിന്റെ ഹൈലൈറ്റ്. ശക്തവും പ്രസക്തവുമായ ഒരു പ്രമേയത്തിൻ്റെ പശ്ചാത്തലത്തിൽ കോടതിയിൽ അരങ്ങേറുന്ന നിയമയുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവക്കൊപ്പം വൈകാരിക നിമിഷങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യമുണ്ടെന്ന് ടീസർ കാണിച്ചു തരുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ