
സംവിധായകനായും നടനായും മലയാളസിനിമയില്‍ സാന്നിധ്യമറിയിച്ച ജൂഡ് ആന്തണി ജോസഫ് നിര്‍മ്മാതാവാകുന്നു. നവാഗതനായ നിധീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ആന്റണി വര്‍ഗീസ് ആണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മ്മാതാവാകുന്ന വിവരം ജൂഡ് ആന്തണി പങ്കുവച്ചത്.
ആദ്യ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ്
സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ... സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി.. പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film. എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :)) കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ Coproducer. പ്രവീണ്‍ ചേട്ടന്‍ ആണ് exe producer... എന്റെ വേറൊരു ചേട്ടന്‍.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കന്‌ട്രോല്ലെര്‍.ഇവരെല്ലാം കൂടെയുണ്ട്. പക്ഷെ... Antony Varghese എന്ന നടന്‍, അതിലുപരി എന്റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍.... എന്റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍, ശാന്ത ചേച്ചി..my family, relatives n friends.. I need ur prayers and blessings. :) ബാക്കി വിവരങ്ങള്‍ പുറകെ. :)
2016ല്‍ പുറത്തെത്തിയ ഒരു മുത്തശ്ശി ഗദയാണ് ജൂഡിന്റെ സംവിധാനത്തില്‍ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. പ്രളയകാലത്തെ കേരളം പശ്ചാത്തലമാക്കുന്ന '2403 ഫീറ്റ്' എന്നൊരു ചിത്രം അദ്ദേഹം അനൗണ്‍സ് ചെയ്തിട്ടുമുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ