ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കെ മധു മടങ്ങിവരുന്നു, ഒപ്പം സേതുരാമയ്യര്‍ സിബിഐയും!

By Web TeamFirst Published Apr 23, 2019, 3:35 PM IST
Highlights

മലയാളത്തിലെ ഏറ്റവും ഹിറ്റായ പരമ്പര ചിത്രമാണ് സിബിഐ ചിത്രങ്ങള്‍. കെ മധു എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ ഒരുക്കിയ തകര്‍പ്പൻ ത്രില്ലര്‍ സിനിമകളായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. സിബിഐ സിനിമകള്‍ വിജയമാക്കിയ കെ മധു അവസാനം സിനിമ സംവിധാനം ചെയ്‍തത് 2012ല്‍ ബാങ്കിംഗ് ഹവേഴ്‍സ് 10-4 ആയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കെ മധു മടങ്ങിവരവിന് ഒരുങ്ങുകയാണ്. ഒപ്പം സേതുരാമയ്യര്‍ സിബിഐയും എത്തും.

സിബിഐ ചിത്രങ്ങളില്‍ രണ്ടെണ്ണം നിര്‍മ്മിച്ചത് കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്‍ണകൃപയായിരുന്നു. രണ്ടു ചിത്രങ്ങള്‍ കൂടി 2019ല്‍ നിര്‍മ്മിക്കുമെന്ന് കെ മധു നേരത്തെ അറിയിച്ചിരുന്നു. സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്നും കെ മധു അറിയിച്ചിരുന്നു. എന്തായാലും കെ മധുവിന്റെ സംവിധാനത്തില്‍ സേതുരാമയ്യര്‍ സിബിഐ വീണ്ടും എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കില്‍ വൻ വിജയമായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’ എന്ന മൂന്നാം ഭാഗവുമെത്തി. 2005ലാണ് നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ പ്രദര്‍ശനത്തിന് എത്തിയത്.

click me!