മമ്മൂട്ടി കമ്പനിയുടെ 'കളങ്കാവല്‍': പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വിനായകനും

Published : Feb 15, 2025, 06:41 PM ISTUpdated : Feb 15, 2025, 09:14 PM IST
മമ്മൂട്ടി കമ്പനിയുടെ 'കളങ്കാവല്‍': പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വിനായകനും

Synopsis

മമ്മൂട്ടി കമ്പനിയുടെ ഏഴാമത് ചിത്രമായ കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കൊച്ചി: മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ സംരംഭത്തിന്‍റെ പേര് പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കളങ്കാവല്‍ എന്നാണ് ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ചിത്രത്തില്‍ വിനായകന്‍റെ ചിത്രം ഉള്‍പ്പെടുന്ന ഫസ്റ്റ്ലുക്കും പുറത്തുവിട്ടിട്ടുണ്ട്. 

സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. 

തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍  എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്‍റെ രചന. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ നേരത്തെ തന്നെ വാര്‍ത്ത പ്രധാന്യം നേടിയ ചിത്രമാണ് കളങ്കാവല്‍. 

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അവസാനമായി മമ്മൂട്ടിയുടെ തീയറ്ററില് എത്തിയ ചിത്രം. ഡിറ്റക്റ്റീവ്ത്രില്ലര്‍ ആയൊരുങ്ങുന്ന ചിത്രത്തില്‍  മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവയാണ് എത്തിയത്. 

ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം മേനോനും ബസൂക്കയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

മച്ചാന്‍റെ മാലാഖ: സൗബിന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ഇറങ്ങി

60 കോടി ബജറ്റ് പടം: പ്രണയ ചിത്രം, പ്രണയദിനത്തില്‍ പക്ഷെ കിട്ടിയ കളക്ഷന്‍ ഞെട്ടിക്കുന്നത്, വന്‍ വീഴ്ച !
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര