'അവസരവാദി' : സ്വന്തം ബോളിവുഡ് ചിത്രം ഹിറ്റടിക്കുമ്പോഴും, സ്വന്തം വാക്കുകള്‍ കാരണം രശ്മികയ്ക്ക് ട്രോള്‍ !

Published : Feb 15, 2025, 04:13 PM IST
'അവസരവാദി' : സ്വന്തം ബോളിവുഡ് ചിത്രം ഹിറ്റടിക്കുമ്പോഴും, സ്വന്തം വാക്കുകള്‍ കാരണം രശ്മികയ്ക്ക് ട്രോള്‍ !

Synopsis

ഛാവയുടെ വിജയത്തിനിടയിൽ രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇരയായി. കന്നഡ വേരുകൾ നിരസിച്ചുവെന്ന ആരോപണവും ഹൈദരാബാദിൽ നിന്നാണെന്ന പ്രസ്താവനയുമാണ് വിവാദത്തിന് കാരണം.

മുംബൈ: വിക്കി കൗശലും രശ്മിക മന്ദാനയും അഭിനയിച്ച ഛാവ ഫെബ്രുവരി 14 ന് റിലീസ് ചെയ്തു റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2025 ലെ ബോളിവു‍ഡിലെ ഇതുവരെയുള്ള മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ആദ്യ ദിനം ആഭ്യന്തര ബോക്‌സ് ഓഫീസിൽ മൊത്തം 31 കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു. ലക്ഷ്മൺ ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ഛാവയുടെ വന്‍ വിജയത്തിനിടയിൽ, നായിത രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയാണ്.  കർണാടകയിലെ കൂർഗ് സ്വദേശിയായ രശ്മിക കന്നഡ ചിത്രങ്ങളിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ തെലുങ്ക് സിനിമയിലൂടെ അവൾ പ്രശസ്തി നേടി. 

നടി തന്‍റെ കന്നഡ വേരുകൾ നിരസിച്ചുവെന്ന് ആരോപിച്ചാണ് ട്രോളുകള്‍. അതിന് വഴിവച്ചത് ഛാവ പ്രമോഷനിടെ നടി പറഞ്ഞ കാര്യങ്ങളും. ഛാവയുടെ ഒരു പ്രൊമോഷണൽ ഇവന്‍റില്‍ താൻ ഹൈദരാബാദിൽ നിന്നാണെന്ന് നടി പറ‍ഞ്ഞതാണ് ട്രോളുകള്‍ ഉണ്ടാക്കിയത്. 

ഛാവയുടെ പ്രീ-റിലീസ് വേദിയില്‍ രശ്മിക  ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇതാണ്. "ഞാൻ ഹൈദരാബാദിൽ നിന്നാണ്, ഞാൻ തനിച്ചാണ് വന്നത്, ഇന്ന് ഞാൻ നിങ്ങളുടെ എല്ലാ കുടുംബത്തിന്‍റെ ഭാഗമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"  വലിയ കൈയ്യടിയാണ് ഈ വാക്കുകള്‍ക്ക് ലഭിച്ചത്. 

മുന്‍പ് പലപ്പോഴും കന്നഡ ആരാധകര്‍ക്കിടയില്‍ നിന്നും ട്രോള്‍ ലഭിച്ച നടിയാണ് രശ്മിക. ആദ്യകാലത്തെ പടങ്ങള്‍ക്ക് ശേഷം രശ്മിക പൂര്‍ണ്ണമായും കന്നഡ ചിത്രങ്ങള്‍ വിട്ടിരുന്നു. ചില വിവാദങ്ങളും ഉണ്ടായിരുന്നു. അന്ന് നടിയെ ട്രോള്‍ ചെയ്തപ്പോള്‍ സങ്കടം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലാണ് പറയുന്നതെങ്കില്‍ കന്നഡിഗരോട് യോജിക്കേണ്ടിവരും എന്നാണ് ഒരു എക്സ് പോസ്റ്റില്‍ വന്ന കമന്‍റ്. 

താരം അവസരവാദിയാണ് എന്നും, തെലുങ്ക് ഫാന്‍സിനെയും തെലുങ്ക് സിനിമ രംഗത്തെയും കൈയ്യിലെടുക്കാന്‍ നടത്തുന്ന രീതിയാണ് ഇതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. 

കർണാടകയിലെ വിരാജ്പേട്ട സ്വദേശിയാണ് രശ്മിക. കൂർഗില്‍ വളർന്ന രശ്മിക 2016-ലെ കന്നഡ ഹിറ്റ് കിരിക് പാർട്ടിയിലെ അരങ്ങേറ്റത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് ചുവടുവച്ചത്. അതേസമയം വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലായ രശ്മിക ഇപ്പോള്‍ ഹൈദരബാദിലാണ് താമസം എന്നാണ് നടി ഉദ്ദേശിച്ചത് എന്നും ഒരു വാദം ഉയരുന്നുണ്ട്. 

അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ഇരട്ടി! ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ്; ഞെട്ടിച്ച് 'ഛാവ'

അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ രാം ചരണ്‍ അണ്‍ഫോളോ ചെയ്തു; കുടുംബ പ്രശ്നം സോഷ്യല്‍ മീഡിയയിലേക്കോ?

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര