
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ 'കൽക്കി 2898 AD' റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ഒരു സ്വപ്നമായി തുടങ്ങി, പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ ഒരു ആഗോള പ്രതിഭാസമായി മാറിയ ചിത്രത്തിന്റെ രണ്ടാം വാർഷികം ആഘോഷമാക്കുകയാണ് അണിയറപ്രവർത്തകരും സിനിമാ ലോകവും. "ഒരു സ്വപ്നത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്... നിങ്ങളതിനെ ഒരു പ്രതിഭാസമാക്കി മാറ്റി. കൽക്കി സിനിമാറ്റിക് യൂണിവേഴ്സിന്റെ യാത്ര തുടരുകയാണ്..." എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം ബോക്സ് ഓഫീസിൽ വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. നാഗ് അശ്വിൻ എന്ന സംവിധായകന്റെ ദീർഘവീക്ഷണവും വിഷ്വൽ എഫക്ട്സും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലാക്കി മാറ്റി.
ഒന്നാം ഭാഗം വൻ വിജയമായതോടെ, 'കൽക്കി സിനിമാറ്റിക് യൂണിവേഴ്സ്' ഇനി എങ്ങോട്ട് എന്ന ആകാംഷയിലാണ് സിനിമാ പ്രേമികൾ. ജൂണ്‍ 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയിലേറെയാണ് നേടിയത്.
സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ജോർഡ്ജെ സ്റ്റോജിൽകോവിച്ചായിരുന്നു ഛായാഗ്രഹണം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റർ. സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ നിർവ്വഹണം. അതേസമയം 2027-ൽ സിനിമയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്താനായി ഒരുങ്ങുകയുമാണ്. പിആർഒ ആതിര ദിൽജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ