
ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ഇന്ത്യൻ 2വിന്റെ വൻ അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുകയാണ് വീഡിയോ. ഒപ്പം താന്‍ 'സകലകലാവല്ലഭൻ' തന്നെയാണ് വീണ്ടും മകൽഹാസൻ തെളിയിക്കാനും ഒരുങ്ങുന്നു എന്ന് വ്യക്തം. മോഹന്‍ലാല്‍, രജനികാന്ത്, രാജമൗലി, ആമിർ ഖാൻ കിച്ച സുദീപ് എന്നിവരാണ് ഇൻട്രോ പുറത്തിറക്കിയത്.
അഴിമതിക്കെതിരെ വീണ്ടും ഇന്ത്യൻ എന്നാണ് ഇന്‍ട്രോ വീഡിയോയില്‍ പറയുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമാ ലോകത്തെ റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കും എന്ന് ഉറപ്പുവരുത്തുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, 'ഇന്ത്യന്‍' സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ നെടുമുടി വേണുവിനെ(കൃഷ്ണസ്വാമി) വീണ്ടും കാണാന്‍ സാധിച്ച സന്തോഷം മലയാളികളും പങ്കുവയ്ക്കുന്നുണ്ട്. 2021ല്‍ ആണ് നെടുമുടി അന്തരിച്ചത്. ഇതിന് മുന്‍പ് ഇന്ത്യന്‍ 2വിന്‍റെ ചില ഭാഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ഈ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് നന്ദു പൊതുവാൾ ആണ്.
അന്തരിച്ച നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ ഉണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു. 1996ല്‍ ആണ് കമല്‍ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ റിലീസ് ചെയ്യുന്നത്. കമല്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇരുളർക്കൊപ്പം രണ്ടുമാസം, കുടിലിൽ താമസം, രാത്രി വേട്ടയാടൽ; ലിജോ മോളുടെ ത്യാഗകഥയുമായി ടീം 'ജയ് ഭീം'
2019ല്‍ ആണ് ഇന്ത്യന്‍ 2 വരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ഷൂട്ടിംഗ് വൈകി. 200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ