
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡിനെ പരോക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റനൗട്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അഞ്ച് ചിത്രങ്ങള്‍ മുടങ്ങി പോയെന്നും മരണത്തെ കുറിച്ച് ചിലര്‍ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും കങ്കണ വീഡിയോയില്‍ വ്യക്തമാക്കി.
കങ്കണയുടെ വീഡിയോയിലെ സംഭാഷണങ്ങള്‍ ഇങ്ങനെ- 'മികച്ച സിനിമകള്‍ ചെയ്തയാളായിട്ടും അദ്ദേഹത്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. പഠനത്തിലും മിടുക്കനായിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ചില തെറ്റിദ്ധാരണകള്‍ പരത്തുകയാണ്.
സിനിമയില്‍ തനിക്ക് ഗോഡ്ഫാദറില്ലെന്നും താന്‍ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകള്‍ കാണാന്‍ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ചിക്‌ചോരെ പോലുള്ള മികച്ച സിനിമകള്‍ ഉണ്ടായിട്ടും അതിനൊന്നും ഒരു പുരസ്‌കാരവും എവിടെയും ലഭിച്ചില്ല.
സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ക്യൂട്ടായി തോന്നുന്നവരാണ് സുശാന്ത് മനോരോഗിയാണെന്നും, മയക്കുമരുന്നിനടിമയാണെന്നും പ്രചരിപ്പിക്കുന്നതെന്നും ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചോദിച്ചുകൊണ്ടുമാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.'
അതേ സമയം, നടൻ സുശാന്ത് സിംഗിന്‍റെ ആത്മഹത്യയിൽ ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്. താരത്തെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ കൂടി പരിഗണിച്ചാണ് അന്വേഷണം. അതിനിടെ ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനും നടി ആലിയ ഭട്ടിനുമെതിരെ സൈബർ ആക്രണം രൂക്ഷമായി.
സുശാന്തിന്‍റെ കുടുംബം ഉയർത്തിയ ഗൂഢാലോചനാ ആരോപണങ്ങൾ ശരിവച്ച് കൊണ്ട് ചില സഹപ്രവർത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം സിനിമാ മേഖലയിലെ വൈര്യത്തിലേക്കും നീളുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ