'അക്കൌണ്ട് സസ്പെന്‍റ് ചെയ്തേക്കും' ; ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കങ്കണ

By Web TeamFirst Published Feb 5, 2021, 12:49 AM IST
Highlights

കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിനുള്ളില്‍ കങ്കണയുടെ അക്കൌണ്ടില്‍ നിന്നും നാലോളം ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിദ്വേഷ പോസ്റ്റുകള്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. 

ദില്ലി: ബോളിവുഡ് താരം കങ്കണ റണൌട്ട് സോഷ്യല്‍ മീഡിയായ ട്വിറ്ററിനെതിരെ രംഗത്ത്. അടുത്തിടെ കങ്കണയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ വിവാദമാകുന്നതിന് പിന്നാലെയാണ് കങ്കണ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെതിരെ തന്നെ തിരിഞ്ഞിരിക്കുന്നത്. തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്പെന്‍റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ചൈനീസ് പാവയായ ട്വിറ്റര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു, ഒരു നിയമവും തെറ്റിക്കാത്ത എന്‍റെ അക്കൌണ്ട് സസ്പെന്‍റ് ചെയ്യുമെന്ന്. ഓര്‍ക്കുക ഞാന്‍ ഇവിടെ നിന്ന് ഏത് ദിനം പോകുന്നുവോ അന്ന് നിന്നെയും കൊണ്ടെ പോകൂ, ചൈനീസ് ടിക്ടോക്കിന് സംഭവിച്ചപോലെ ബാന്‍ നിങ്ങള്‍ക്കും സംഭവിക്കും. ഇന്ത്യയ്ക്കെതിരായ ഗൂഢാലോചന എന്ന ഹാഷ്ടാഗോടെ കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നു. 

കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിനുള്ളില്‍ കങ്കണയുടെ അക്കൌണ്ടില്‍ നിന്നും നാലോളം ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിദ്വേഷ പോസ്റ്റുകള്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ ദില്ലി അതിര്‍ത്തിയിലെ ഹരിയാന ജില്ലകളിലെ ഇന്‍റര്‍നെറ്റ് സംവിധാനം തടസപ്പെട്ട വാര്‍ത്ത പങ്കുവച്ച് പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന രംഗത്ത് എത്തിയിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ച് എന്തുകൊണ്ടാണി ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ചോദിക്കുന്നത്. ട്വിറ്ററില്‍ 100 മില്യണിലധികം ആളുകളാണ് റിഹാനയെ പിന്തുടരുന്നത്. 

ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് വൈറലായിക്കഴിഞ്ഞു. നിരവധിപ്പേര്‍ റിഹാനയെ പിന്തുണച്ച് കര്‍ഷക സമരത്തിന് പിന്തുണ നല്‍കുമ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്. 

എന്നാല്‍ ഇതില്‍ പ്രകോപിതയായി ബോളീവുഡ് സിനിമാ താരം കങ്കണ റിഹാനയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. തുവഴി മുറിപ്പെട്ട, ദുര്‍ബ്ബലമായ രാജ്യെത്ത ചൈനക്ക് കീഴടക്കി ചൈനീസ് കോളനികളുണ്ടാക്കാം, അമേരിക്കയെപ്പോലെ. ഇരിക്കൂ വിഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല' ഇതായിരുന്നു റിഹാനയുടെ ട്വീറ്റിനെതിരെ കങ്കണ പ്രതികരിച്ചത്.

click me!