കനിഹ നായികയായി 'പെര്‍ഫ്യും', റിലീസ് പ്രഖ്യാപിച്ചു

Published : Oct 28, 2022, 05:39 PM ISTUpdated : Mar 08, 2023, 08:56 AM IST
കനിഹ നായികയായി 'പെര്‍ഫ്യും', റിലീസ് പ്രഖ്യാപിച്ചു

Synopsis

ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.  

കനിഹ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'പെര്‍ഫ്യൂം'. ഹരിദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പെര്‍ഫ്യൂമി'ന്റെ റിലീസ് പ്രഖ്യാപിച്ചു.  ചിത്രം നവംബര്‍ 18ന് ആണ് തിയറ്ററുകളിലെത്തുക.

 ഉദ്വേഗജനകമായ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമാണ് 'പെര്‍ഫ്യൂം'. രതിയുടെയും സ്‍നേഹത്തിന്‍റെയും, പകയുടെയുമൊക്കെ നിമിഷങ്ങള്‍ പങ്കുവെച്ച ചിത്രത്തിന്റെ ട്രെയിലര്‍ ചര്ച്ചയായിരുന്നു. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്‍ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രത്തില്‍ പറയുന്നത്.

ശ്രീകുമാരൻ തമ്പിയുടെയും നവാഗതരായ ഗാനരചയിതാക്കളുടെയും ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കനിഹയ്‍ക്ക് പുറമേ പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍,  വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്‍, സംഗീതം-രാജേഷ് ബാബു കെ, ഗാനരചന- ശ്രീകുമാരൻ തമ്പിക്ക് പുറമേ സുധി, അഡ്വ ശ്രീരഞ്‍ജിനി, സുജിത്ത് കറ്റോട് എന്നിവരുമാണ്. ഗായകര്‍ - കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്‍ജിനി ജോസ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. ആര്‍ട്ട്- രാജേഷ് കല്‍പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍. മേക്കപ്പ്-പാണ്ഡ്യന്‍. സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവര്‍ത്തകര്‍.

Read More: മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ 'കുമാരി', റിവ്യു

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും