വമ്പൻ വിജയമായ മാര്‍ക്ക് ആന്റണി ഒടിടിയിലേക്ക്, വിശാലിന്റെ ടൈം ട്രാവലിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു

Published : Oct 08, 2023, 04:17 PM IST
വമ്പൻ വിജയമായ മാര്‍ക്ക് ആന്റണി ഒടിടിയിലേക്ക്, വിശാലിന്റെ ടൈം ട്രാവലിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു

Synopsis

മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

വിശാല്‍ നായകനായെത്തി വമ്പൻ വിജയമായ ചിത്രമാണ് മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ എത്താനായത് എന്ന പ്രത്യേകതയും കണക്കിലെടുക്കുമ്പോള്‍ വിജയത്തിന്റെ പ്രസക്‍തിയേറുന്നു. വിശാലിന്റെ മാര്‍ക്ക് ആന്റണി സിനിമയുടെ ഒടിടി റിലീസ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 13നായിരിക്കും മാര്‍ക്ക് ആന്റണി ഒടിടിയില്‍ എത്തുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലസിറ്റുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്നത്. ഒടിടി റൈറ്റ്‍സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ പ്രമോഷണ്‍ ചെലവുകളെല്ലാം കണക്കിലെടുത്താലും ചിത്രം വമ്പൻ ലാഭം നേടിയിരിക്കുകയാണ്.

കേരളത്തിലും വിശാല്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നു. കേരളത്തില്‍ നിന്ന് നാല് കോടിയിലധികം ചിത്രം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ മാര്‍ക്ക് ആന്റണി 64 കോടിയില്‍ അധികം നേടിയിരുന്നു. വിദേശത്ത് മാര്‍ക്ക് ആന്റണിക്ക് 18.5 കോടി രൂപയിലധികം നേടാനായിരുന്നു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധാനം ആദിക് രവിചന്ദ്രനാണ്. രസകരമായ ഒരു ടൈംട്രാവലാണ് ചിത്രം. വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേയ്‍ക്ക് ഫോണ്‍ കോളിലൂടെ സഞ്ചരിക്കാനാകുന്നതും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്താൻ സാധിക്കുന്നതുമൊക്കെ പരാമര്‍ശിക്കുന്ന വേറിട്ട പ്രമേയവുമാണ് മാര്‍ക്ക് ആന്റണിക്ക്. തമിഴ്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകൻ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും ഉണ്ട്.

Read More: ഇനി ഷെയ്‍ൻ നിഗത്തിന് കോമഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു