'ഒരുപാട് പിസ കഴിച്ചോളൂ', സാറാ അലി ഖാന്റെ ക്യുട്ട് ഫോട്ടോയുമായി ആശംസകള്‍ നേര്‍ന്ന് കരീന കപൂര്‍

Web Desk   | Asianet News
Published : Aug 12, 2020, 04:39 PM IST
'ഒരുപാട് പിസ കഴിച്ചോളൂ', സാറാ അലി ഖാന്റെ ക്യുട്ട് ഫോട്ടോയുമായി ആശംസകള്‍ നേര്‍ന്ന് കരീന കപൂര്‍

Synopsis

ഇന്ത്യൻ യുവനടിമാരില്‍ ശ്രദ്ധേയയായ നടി സാറാ അലി ഖാന്റെ ജന്മദിനമാണ് ഇന്ന്.  നടി കരീന കപൂര്‍ സാറാ അലി ഖാന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി.

ഇന്ത്യൻ യുവനടിമാരില്‍ ശ്രദ്ധേയയായ നടി സാറാ അലി ഖാന്റെ ജന്മദിനമാണ് ഇന്ന്.  നടി കരീന കപൂര്‍ സാറാ അലി ഖാന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി.

മനോഹരിയായ കുട്ടിക്ക് ജന്മദിനാശംസകള്‍ എന്നാണ് കരീന കപൂര്‍ എഴുതിയിരിക്കുന്നത്. ഒരുപാട് പിസ് കഴിച്ചോളൂവെന്നും എഴുതുന്നു. ആശ്ലേഷമെന്നും ക്യാപ്ഷനായി എഴുതിയിരിക്കുന്നു. സാറാ അലിഖാൻ കുട്ടിക്കാലത്ത് സെയ്‍ഫ് അലിഖാന് ഒപ്പമുള്ള ഫോട്ടോയും കരീന കപൂര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. സെയ്‍ഫ് അലിഖാന് ആദ്യ ഭാര്യയായ അമൃത സിംഗില്‍ ഉണ്ടായ മകളാണ് സാറാ അലി ഖാൻ. കേദാര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറാ അലി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടി. പിസ ഒരുപാട് ഇഷ്‍ടപ്പെടുന്ന ആളാണ് താൻ എന്ന് സാറ അലി ഖാൻ തന്നെ പറഞ്ഞിട്ടുണ്ട്.  കരീന കപൂര്‍- സെയ്‍ഫ് അലി ഖാൻ ദമ്പതിമാര്‍ക്ക് തൈമൂര്‍ എന്ന മകനുണ്ട്.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍