
തമിഴകത്ത് തുടര്‍ വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തതത്. ബോക്സ് ഓഫീസില്‍ വൻ തരംഗമുണ്ടാക്കാൻ 'സര്‍ദാറി'ന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഗംഭീര തിയറ്റര്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ 'സര്‍ദാര്‍' ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
തമിഴ്‍നാട് ബോക്സ് ഓഫീസില്‍ നിന്ന് 'സര്‍ദാര്‍' 6.91 കോടി രൂപയാണ് നേടിയിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ്‍ കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.
ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിച്ചിരിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ കാര്‍ത്തി എത്തിയിരിക്കുന്നത്. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.
Read More: നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റി' ന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ