ചോലയുടെ തമിഴ് പതിപ്പ് 'അല്ലി'; ഫസ്റ്റ് ലുക്ക് പുറത്ത്

Published : Dec 07, 2019, 05:47 PM ISTUpdated : Dec 07, 2019, 05:48 PM IST
ചോലയുടെ തമിഴ് പതിപ്പ് 'അല്ലി'; ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ ചോലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സനൽ കുമാർ ശശിധരൻ ഒരുക്കിയ ചോലയുടെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'അല്ലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററിലെത്തും. സംവിധായകൻ കാർത്തിക് സുബരാജ് ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ ചോലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോജു, നിമിഷ സജയൻ,  നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും സംവിധായകൻ  കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. 


നേരത്തെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിമിഷയെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് 'ചോല'യിലെ പ്രകടനം കൂടിയായിരുന്നു. 

 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം