കവിൻ നായകനായി ഇനി കിസ്സ്, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Apr 26, 2025, 02:12 PM IST
കവിൻ നായകനായി ഇനി കിസ്സ്, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Synopsis

കവിൻ നായകനായി ഇനി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.  

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഒരു പ്രിയ താരമാണ് കവിൻ തമിഴകത്തിന്റെ കവിൻ നായകനാകുന്ന പുതിയ ചിത്രമാണ് കിസ്സ്, സംവിധാനം സതീഷ് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. തമിഴകത്തിന്റെ കവിൻ നായകനാകുന്ന കിസ്സിന്റെ ആദ്യ ഗാനം ഏപ്രില്‍ 30ന് പുറത്തുവിടുമെന്നതാണ് പുതിയ അപ്‍ഡേറ്റ്.

തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗര്‍ സംവിധാനം ചെയ്‍തത്. യുവ നടൻ കവിന്റെ ഒടുവിലത്തെ ചിത്രമായ ബ്ലഡി ബെഗ്ഗറില്‍ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്‍കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരൻ, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിൻ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മൊഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം രജനികാന്തിന്റെ ജയിലറിന്റെ സംവിധായകൻ നെല്‍സണ്‍ ആണ് എന്നതിനാലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ഫിലമെന്റ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്.

കവിൻ പേരില്ലാത്ത ഒരു യാചകനായിട്ടായിരുന്നു ചിത്രത്തില്‍ വേഷമിട്ടത് എന്നതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  കവിന്റെ പ്രകടനത്തെ നിരൂപകര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ നല്ല അഭിപ്രായമായിരുന്നില്ല സിനിമയ്‍ക്ക് തിയറ്റററുകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്ലഡി ബെഗ്ഗര്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രം സ്വീകാര്യതയുണ്ടായെന്നത് നടനില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

Read More: ധനുഷിന്റെ ഇഡ്‍ലി കടൈ പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും