30-ാമത് ഐഎഫ്എഫ്കെയുടെ ഏഴാം ദിനമായ ഇന്ന് 72 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗം, ഹോമേജ് വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, ഫീമെയിൽ ഫോക്കസ്, വേൾഡ് & കണ്ടെമ്പററി സിനിമ തുടങ്ങിയ വിഭാഗങ്ങള്‍ പ്രദര്‍ശനം.
തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ വ്യാഴാഴ്ച്ച വെള്ളിത്തിരയിലെത്തുന്നത് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ. ആകെ 72 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. മുന്‍ പ്രദർശനങ്ങളിൽ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ നിരവധി ചിത്രങ്ങൾ പട്ടികയിലുണ്ട്.
അന്താരാഷ്ട്ര വിഭാഗം
ജാഫർ പനാഹി സംവിധാനം ചെയ്ത ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് ഇന്ന് പ്രദർശിപ്പിക്കും. 2025 കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പാം ദ് ഓർ ജേതാവായ ഈ ചിത്രം 3 മണിക്ക് ഏരീസ്‌പ്ലെക്സ്-1ൽ ആണ് പ്രദർശിപ്പിക്കുക.
ഹോമേജ് വിഭാഗം
അലൻ ജെ. പകുല സംവിധാനം ചെയ്ത, നാല് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ക്ലാസിക് ചിത്രം ഓൾ ദി പ്രസിഡന്റ്സ് മെൻ ഹോമേജ് വിഭാഗത്തിൽ സ്ക്രീൻ ചെയ്യിം. രാത്രി 8.15ന് ന്യൂ-3 തിയേറ്ററിലാണ് പ്രദർശനം.
'സംസാര'യും തിയറ്ററുകളിൽ
നിശ്ശബ്ദ സിനിമകളുടെ ആരാധകർക്ക് ഗാരിൻ നുഗ്രോഹോ സംവിധാനം ചെയ്ത ഇന്തോനേഷ്യൻ മാസ്റ്റർപീസ് സംസാര രാവിലെ 9.15ന് ശ്രീ പത്മനാഭ തിയേറ്ററിൽ കാണാം.
ഇന്ത്യൻ സിനിമ നൗ
ഫുൾ പ്ലേറ്റ്, ഹെർത്ത് ആൻഡ് ഹോം, സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ് എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ പ്രദർശിപ്പിക്കുക
മലയാളം സിനിമ ടുഡേ
ശേഷിപ്പ്, അന്യരുടെ ആകാശങ്ങൾ, സമസ്ഥ ലോക, മോഹം, ശവപ്പെട്ടി, അംബ്രോസിയ, ചാവുകല്യാണം എന്നിവ ഉൾപ്പെടുന്ന ശക്തമായ പ്രാദേശിക സിനിമകളും മേളയിലുണ്ട്.
ഫീമെയിൽ ഫോക്കസ്
നോ അദർ ചോയ്സ്, സിറാത്ത്, ഡ്രീംസ് (സെക്‌സ് ലവ്) എന്നീ ചിത്രങ്ങളിലൂടെ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു.
വേൾഡ് & കണ്ടെമ്പററി സിനിമ
ഇന്നത്തെ സിനിമകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലസ്തീൻ 36, വാജിബ്, ബീഫ് എന്നിവയും ഉൾപ്പെടുന്നുണ്ട്. മലയാളം സിനിമ ആസ്പദമാക്കിയ ദേശീയ സെമിനാർ ഉച്ചയ്ക്ക് 2.30ന് നിളയിൽ നടക്കും.



