
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി റിലീസിനൊരുങ്ങുകയാണ്. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ കയാദു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മലയാളത്തിൽ മൂന്ന് സിനിമകളിൽ അഭിനയിച്ചെന്നും എന്നിട്ട് ഇപ്പോഴും എന്താണ് ഇംഗ്ലീഷിൽ മറുപടി പറയുന്നതെന്നായിരുന്നു കയാദുവിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചത്. താൻ സൗത്ത് ഇന്ത്യയിൽ നിന്നല്ല വരുന്നതെന്നും, താൻ ഇവിടുത്തെ ഭാഷ പഠിക്കാൻ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു കയാദു പറഞ്ഞത്.
"ഞാൻ പല ഭാഷകളിൽ സിനിമ ചെയ്യുന്നുണ്ട്. ഞാൻ സൗത്ത് ഇന്ത്യയിൽ നിന്നല്ല വരുന്നത്. എനിക്ക് ഇവിടുത്തെ ഭാഷ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ഭാഷ പഠിക്കാനായി ശ്രമിക്കുന്നുണ്ട്. നമ്മൾ മറ്റൊരു ഭാഷയിൽ പോയി സിനിമ ചെയ്യുമ്പോൾ അവിടുത്തെ പ്രേക്ഷകർക്ക് നമ്മളെ ഏറ്റവും റിലേറ്റ് ആകുന്നതും കണക്ട് ആകുന്നതും ഭാഷയിലൂടെയാണ്. കുറച്ചു സമയം എനിക്ക് തരൂ, തമിഴും മലയാളവും ഞാൻ നന്നായി സംസാരിക്കും. പക്ഷേ തുടർച്ചായി വിവിധ ഭാഷകളിൽ അഭിനയിക്കുമ്പോൾ അത് കുറച്ചു ബുദ്ധിമുട്ടാണ്" കയാദു ലോഹർ പറഞ്ഞു.
അതേസമയം വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന 'പള്ളിച്ചട്ടമ്പി' ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി' പറയുന്നത്. ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലെ ഗാനം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലെ ഗാനം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ