കീര്‍ത്തി സുരേഷും രാധികയും ഏറ്റുമുട്ടും, സീരീസില്‍ അരങ്ങേറ്റം

Published : Nov 24, 2023, 11:59 PM ISTUpdated : Nov 25, 2023, 12:03 AM IST
കീര്‍ത്തി സുരേഷും രാധികയും ഏറ്റുമുട്ടും, സീരീസില്‍ അരങ്ങേറ്റം

Synopsis

സീരീസില്‍ അരങ്ങേറ്റത്തിന് കീര്‍ത്തി സുരേഷ്.

നടി കീര്‍ത്തി സുരേഷും വെബ് സീരീസില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഒരു റിവഞ്ച് ത്രില്ലറായിരിക്കും സീരീസ്. രാധിക ആംപ്‍തെയും പ്രധാന വേഷത്തിലെത്തും. സംവിധാനം ധര്‍മരാജ് ഷെട്ടിയായിരിക്കും.

അക്കാ എന്നാണ് പേരിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷും രാധിക ആംപ്‍തെയും സീരിസില്‍ നേര്‍ക്കുനേര്‍ പോരാടുന്ന രണ്ട് പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തും എന്നാണ് റിപ്പോര്‍ട്ട്. എന്തായിരിക്കും പ്രമേയമെന്ന് വ്യക്തമല്ല. നിര്‍മാണ നിര്‍വഹണം യൈആര്‍എഫാണ്.

കീര്‍ത്തി സുരേഷ് നായികയായതിന്റെ 10 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. മോഹൻലാലിന്റെ ഗീതാഞ്‍ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി സുരേഷ് പ്രേക്ഷകര്‍ക്കടക്കം നന്ദി പറഞ്ഞ് എത്തിയിരുന്നു. മലയാളം, തമിഴ്, കന്നഡ. ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നടി കീര്‍ത്തി സുരേഷ് നന്ദി പറഞ്ഞിരുന്നു.  മികച്ച പ്രകടനമായി ഇനിയുമെത്തും എന്ന് താൻ ഉറപ്പു നല്‍കുന്നുവെന്നും അച്ഛനോടും അമ്മയോടും തുടക്കം കുറിച്ച ഗുരു പ്രിയൻ അങ്കിളിനോടും എന്നും കടപ്പാടുണ്ടാകും എന്നും നടി കീര്‍ത്തി സുരേഷ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. 

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം സൈറണാണ്. ജയം രവി നായകനായി എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും കീര്‍ത്തിക്കൊപ്പം നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയുമുള്ള സൈറണ്‍ ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജും സംഗീതം പകരുന്നത് ജി വി പ്രകാശ് കുമാറും ഛായാഗ്രാഹകനാകുന്നത് സെല്‍വകുമാര്‍ എസ്‍കെയും ജയം രവിക്കും കീര്‍ത്തി സുരേഷിനും അനുപമ പരമേശ്വരനും പുറമേ മറ്റ്  ഒരുപ്രധാന കഥാപാത്രമകുന്നത് സമുദ്രക്കനിയും ആണ്.

Read More: മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞു, പ്രതികരിച്ച് തൃഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം