തമിഴില്‍ തീയേറ്റര്‍ ഒഴിവാക്കാന്‍ മറ്റൊരു സിനിമ കൂടി; കീര്‍ത്തി സുരേഷ് ചിത്രം നേരിട്ട് ആമസോണ്‍ പ്രൈമില്‍

Published : May 11, 2020, 11:18 PM IST
തമിഴില്‍ തീയേറ്റര്‍ ഒഴിവാക്കാന്‍ മറ്റൊരു സിനിമ കൂടി; കീര്‍ത്തി സുരേഷ് ചിത്രം നേരിട്ട് ആമസോണ്‍ പ്രൈമില്‍

Synopsis

ജ്യോതിക നായികാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തമിഴ്‍നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ് ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ തമിഴില്‍ മറ്റൊരു സിനിമ കൂടി തീയേറ്റര്‍ ഒഴിവാക്കിയുള്ള ഡയറക്ട് ഒടിടി റിലീസിന്. കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്‍ ആണ് ആമസോണ്‍ പ്രൈമില്‍ നേരിട്ടു റിലീസ് ചെയ്യുക. നേരത്തെ ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു.

ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ തമിഴിനൊപ്പം പെന്‍ഗ്വിന്‍റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിലെത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഫി റിപ്പോര്‍ട്ട് ചെയ്തു. കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്. 

ജ്യോതിക നായികാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തമിഴ്‍നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവായ നടന്‍ സൂര്യ തുടര്‍ന്ന് അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ ഒരു ചിത്രത്തിനും റിലീസിന് തീയേറ്റര്‍ നല്‍കില്ലെന്നായിരുന്നു ഭീഷണി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന ലക്ഷ്മി ബോംബ് അടക്കമുള്ള ചില ബോളിവുഡ് ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്