Actress assault case : നടിയെ ആക്രമിച്ച കേസിൽ നീതി തേടി ഡബ്ല്യൂസിസി, വനിത കമ്മീഷനുമായി കൂടിക്കാഴ്ച

By Web TeamFirst Published Jan 16, 2022, 9:29 AM IST
Highlights

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ കമ്മീഷൻ ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ (Actress attacked case) നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി  (WCC) അംഗങ്ങൾ വനിതാ കമ്മീഷന് മുന്നില്‍. നടി പാർവ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോൻ, ദീദി തുടങ്ങിയവര്‍ വനിതാ കമ്മീഷൻ (Kerala Women Commission) ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ കമ്മീഷൻ ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.

കേസില്‍ സമഗ്രമായ അന്വേഷണവും തൃപ്‍തികരമായ വിചാരണയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. 'അവള്‍ക്കൊപ്പം' എന്ന ടാഗും  ചേര്‍ത്താണ് ഡബ്ല്യുസി സിമുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്‍ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്‍തികരമായ വിചാരണയും ഉറപ്പാക്കുമെന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവണ്‍മെന്റിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി അറിയിക്കുന്നു. ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: നടിയെ ആക്രമിച്ച സംഭവം: കേസില്‍ തൃപ്‍തികരമായ വിചാരണ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി

കേസിൽ ആക്രമിക്കപ്പെട്ട നടിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം. രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: തന്നെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി; മുഖ്യമന്ത്രിക്ക് കത്ത്

click me!