'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ

Published : Dec 10, 2025, 09:58 AM IST
Kerala Crime Files Season 3

Synopsis

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന 'കേരള ക്രൈം ഫയൽസ്' വെബ് സീരീസിന്റെ മൂന്നാം സീസൺ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നു.

മലയാളത്തിലെ ശ്രദ്ധേയമായ വെബ് സീരീസ് കേരള ക്രൈം ഫയൽസ് മൂന്നാം സീസൺ ആരംഭിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്ന മൂന്നാം സീസൺ സംവിധാനം ചെയ്യുന്നത് അഹമ്മദ് കബീർ തന്നെയാണ്. മൂന്നാം സീസണിന്റെ പ്രോമോ വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ തന്നെയാണ് ആദ്യ രണ്ട് സീസണുകളും സംവിധാനം ചെയ്തത്. ആഷിഖ് ഐമർ ആയിരുന്നു ആദ്യ സീസണ് തിരക്കഥയൊരുക്കിയിരുന്നത്. അതേസമയം ബാഹുൽ രമേശ് ആയിരുന്നു രണ്ടാം സീസണ് തിരക്കഥയൊരുക്കിയത്. അജു വർഗീസ്, ലാൽ, അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവരും മൂന്നാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

രണ്ടാം സീസണ് ആരായിരിക്കും തിരക്കഥയൊരുക്കുന്നത് എന്നത് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിം​ഗ്. അജുവർ​ഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ. ആഷിക് ഐമറായിരുന്നു രചന. എസ് ഐ മനോജ് എന്ന കഥാപാത്രത്തെയാണ് അജു വർ​ഗീസ് അവതരിപ്പിച്ചത്. കുര്യന്‍ എന്ന സിഐയുടെ വേഷത്തിലെത്തിയത് ലാൽ ആയിരുന്നു.

 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി
'അതില്‍ നിന്നൊരു മോചനം വേണമായിരുന്നു..'; തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ