കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും; നായകൻ സന്ദീപ് പ്രദീപ്; 'എക്കോ' വരുന്നു

Published : Oct 01, 2025, 08:20 PM IST
eko

Synopsis

ആസിഫ് അലി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും ഒന്നിക്കുന്നു. സന്ദീപ് പ്രദീപ് ആണ് നായകന്‍. 

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്നു. ഇവരുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. "എക്കോ" എന്നാണ് സിനിമയുടെ പേര്.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന "എക്കോ" സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ്. കിഷ്കിന്ധ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നത് ഹൈലൈറ്റ് ആണ്. നവംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ്‌ മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകൻ. എഡിറ്റർ - സൂരജ് ഇ.എസ്,ആർട്ട്‌ ഡയറക്ടർ - സജീഷ് താമരശ്ശേരി, വിഎഫ്എക്സ് - ഐ വിഎഫ്എക്സ്, ഡി.ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ, സ്റ്റിൽസ് - റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനിംഗ് - യെല്ലോടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

2024 സെപ്റ്റംബറില്‍ റിലീസ് ചെയ്ത ചിത്രമാണ് കിഷ്കിന്ധ കാണ്ഡം. മിസ്റ്ററി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, ആസിഫ് അലി, വിജയരാഘവന്‍, ജഗദീഷ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടിയില്‍ എത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു