മലയാള സിനിമയിൽ ചരിത്രം കുറിക്കാൻ 'കറക്കം': ക്രൗൺ സ്റ്റാർസും ടി-സീരീസും കൈകോർക്കുന്നു

Published : Oct 20, 2025, 04:23 PM IST
Karakkam

Synopsis

സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ് ‘കറക്കം’ സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, പ്രവീണ്‍ ടി.ജെ, സിദ്ധാര്‍ഥ് ഭരതന്‍, ബിജു കുട്ടന്‍, ജീന്‍ പോള്‍ ലാല്‍, ഫെമിന ജോര്‍ജ്, അഭിറാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത്.

റ്റവും പുതിയ മലയാള ചിത്രം ‘കറക്ക’ത്തിനായി ടി-സീരീസുമായി ആദ്യമായി ഒന്നിച്ച് ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റ്. ദേശീയ തലത്തിൽ മികച്ച കഥകളും സംഗീത മികവും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പങ്കാളിത്തം ഇരു ബാനറുകളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് തുടക്കമിടുകയാണ്. ചിത്രത്തിൻ്റെ തീം മ്യൂസിക് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

കറക്കത്തിന്റെ സംഗീതം ഒരുക്കുന്നത് സംഗീതജ്ഞൻ സാം സി.എസ്. ആണ്. മുഹ്‌സിൻ പരാരി, വിനായക് ശശികുമാർ, അൻവർ അലി, ഹരീഷ് മോഹൻ എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മികച്ച നിലവാരമുള്ള കഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന യാത്രയ്ക്ക് തുടക്കാമിടുകയാണ് ക്രൗൺസ്റ്റാർസ് കറക്കത്തിലൂടെ.

“ടി-സീരീസുമായി സഹകരിച്ച് 'കറക്കം' പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. വരാനിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങളിൽ ആദ്യത്തേതാണ് ഈ പങ്കാളിത്തം. മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഉന്നതിയിൽ ആണ് നിൽക്കുന്നത്. ഈയൊരു തരംഗത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു", എന്ന് ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റിൻ്റെ പ്രൊഡ്യൂസർമാരും സ്ഥാപകരുമായ കിംബർലി ട്രിനിഡാഡെയും അങ്കുഷ് സിംഗ് പറഞ്ഞു.

“കറക്കം എന്ന ചിത്രത്തിനായി ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റുമായി കൈകോർക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. ശക്തമായ കഥപറച്ചിലും സൃഷ്ടിപരമായ ദൃശ്യഭാവനയിലും മലയാള സിനിമ എപ്പോഴും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നു. ഈ സഹകരണം ഒരു പുതിയ തുടക്കമാണ്, ഇനിയും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആകാംക്ഷയോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.", എന്ന് ടി-സീരീസ് പ്രതിനിധി പറഞ്ഞു.

സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ് ‘കറക്കം’ സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ്. ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റിൻ്റെയും ടി-സീരീസിൻ്റെയും സർഗ്ഗാത്മകമായ കൂട്ടായ്മയുടെ പിൻബലത്തോടെ, വിവിധ ചലച്ചിത്ര വിഭാഗങ്ങളെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും കറക്കം. ശ്രീനാഥ് ഭാസി, പ്രവീണ്‍ ടി.ജെ, സിദ്ധാര്‍ഥ് ഭരതന്‍, ബിജു കുട്ടന്‍, ജീന്‍ പോള്‍ ലാല്‍, ഫെമിന ജോര്‍ജ്, അഭിറാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും