ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ചിത്ര, ഹൃദയഭേദക രം​ഗങ്ങൾ

Published : Jul 12, 2026, 04:43 PM IST
KS Chithra

Synopsis

മൈസൂരുവിൽ അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ ഗായിക കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മൈസൂർ: എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്. ചിത്ര. പൊതുദർശനത്തിനിടെയാണ് ചിത്ര വിങ്ങിപ്പൊട്ടിയത്. ​ഗായികയായ സുജാതയും കൂടെയുണ്ടായിരുന്നു. മൈസൂരുവിൽ പൊതുദർശനം തുടരുകയാണ്. ഇന്ന് മൃതദേഹം ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിക്കും. സാംസ്കാരിക, രാഷ്ട്രീയ രം​ഗത്ത് നിന്നുൾപ്പെടെ ആയിരങ്ങളാണ് ജാനകിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സിലബസ് ടഫ് ആണ്', അന്ന് വല്യേട്ടൻ സെറ്റിന് പുറത്ത്, ഇന്ന് ഷാജി സാറിന്റെ സിനിമയിൽ; 'വരവ'റിയിച്ച് ജോജു ജോർജ്
'വിവരം ഇല്ല, പഠിക്കണം'; 'അമ്മ'യെ പിരിച്ചുവിടണമെന്ന് പറഞ്ഞ ജി. സുധാകരന് നടൻ ദേവന്റെ മറുപടി