
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മോഹൻകുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'വിജയ് സൂപ്പറും പൗർണമിക്കും' ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് 'മോഹൻകുമാർ ഫാൻസ്'. ചിത്രത്തിൽ പുതുമുഖം അനാർക്കലി നാസർ ആണ് നായിക.
സിദ്ധിഖ്, രൺജി പണിക്കർ, കെപിഎസി ലളിത, ശ്രീനിവാസൻ, മുകേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ബോബി-സഞ്ജയ് ആണ് കഥ. 'കെട്ട്യോളാണ് എൻറെ മാലാഖ'യ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്.
Thank you Team 🥳🥳MOHANKUMAR FANS🥳🥳 Jisjoy,Listin and the entire lovely gang😘
Posted by Kunchacko Boban on Sunday, 1 November 2020
അതേസമയം, നിഴല്‍ ആണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. നിഴലിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. നയന്‍താര ആണ് ചിത്രത്തില്‍ നായിക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ