
സംവിധായകൻ രാജമൗലിയുടെ ‘ആർആർആർ’ എന്ന പുതിയ ചിത്രത്തിനെതിരെ ബിജെപി നേതാവ് രംഗത്ത്. തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാറാണ് ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനെതിരെ രംഗത്തുവന്നത്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണ് നേതാവിന്റെ ആരോപണം.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
ടീസറിൽ ഭീം മുസ്ലിം തൊപ്പി അണിഞ്ഞ് വരുന്ന രംഗമാണ് സഞ്ജയ് കുമാർ ചോദ്യം ചെയ്യുന്നത്. ഈ സീൻ ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നും സഞ്ജയ് കുമാർ ആവശ്യപ്പെടുന്നു. ജൂനിയർ എൻടിആർ ആണ് കോമരം ഭീം ആയി എത്തുന്നത്.
“കോമരം ഭീം എന്ന ഗോത്രവർഗക്കാരുടെ ദൈവത്തിനെ ആരാണ് തൊപ്പി ധരിപ്പിച്ചത്. ഈ സിനിമ ഗോത്രവർഗക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന സമൂഹത്തെ, അവരുടെ പാരമ്പര്യത്തെ വ്രണപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ജൂനിയർ എൻടിആർ, രാംചരൻ അല്ലെങ്കിൽ സിനിമയിലെ മറ്റേതെങ്കിലും അഭിനേതാക്കൾക്കെതിരെയല്ല ഞങ്ങൾ സംസാരിക്കുന്നത്. ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു പ്രവണത രാജ്യത്ത് തുടർച്ചയായി കണ്ടുവരുന്നു. അതിനെതിരെയാണ്. നാമെല്ലാവരും ഒന്നിച്ച് നിന്ന് ഈ രീതിയെ എതിർക്കണം“ സഞ്ജയ് കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Read More: ഇത് 'ബാഹുബലി'ക്കും മേലെ; 450 കോടിയുടെ 'ആര്‍ആര്‍ആറി'ലെ ജൂനിയര്‍ എന്‍ടിആറിന്‍റെ ഫസ്റ്റ് ലുക്ക്
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പുനഃരാരംഭിച്ചത്. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അലിയ ഭട്ട് അടുത്ത മാസം ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യും. മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണും ഒളിവിയ മോറിസും വരാനിരിക്കുന്ന ഷെഡ്യൂളുകളില്‍ ജോയിന്‍ ചെയ്യുമെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു. അടുത്ത വര്‍ഷത്തേക്കാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ