
മൂന്ന് പതിറ്റാണ്ടിലേറെ ആയി തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് മാരിമുത്തു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഉറ്റവരും ഉടയവരും മുക്തരായിട്ടില്ല. ജയിലർ സിനിമയിൽ വിനായകന്റെ വലംകൈ ആയി സ്ക്രീനിൽ എത്തിയ അദ്ദേഹത്തിന്റെ വിയോഗം മലയാളികളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. എതിര്‍ നീച്ചല്‍ എന്ന സീരിയൽ ഡബ്ബിങ്ങിനെ ഉണ്ടായ ഹൃദയാഘാതം ആയിരുന്നു മാരിമുത്തുവിന്റെ വിയോഗത്തിന് കാരണം. ഇപ്പോഴിതാ അദ്ദേഹം അവസാനമായി ഡബ്ബ് ചെയ്ത ഡയലോഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സീരിയലില്‍ നെഞ്ചില്‍ കൈ വച്ച്, 'അപ്പഴപ്പോൾ നെഞ്ചിൽ വേദന വരുന്നുണ്ട്. ശരീരത്തിലെ വേദനയാണോ മനസിലെ വേദനായാണോ എന്നെനിക്കറിയില്ല. എനിക്കെന്തോ ആപത്ത് വരുന്നത് പോലെ തോന്നുന്നു. എന്തോ സംഭവിക്കും എന്ന ഭയം പോലെ' എന്നാണ് മാരിമുത്തു പറഞ്ഞ ആ ഡലോഗ്. അറംപറ്റിയതു പോലെ ആ വാക്കുകൾ ഫലിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 8ന് ആയിരുന്നു മാരിമുത്തുവിന്‍റെ വിയോഗം. 58 വയസായിരുന്നു. സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. നെൽസൺ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന സിനിമ.
ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ്, പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ വൻ അപ്ഡേറ്റ്
മണിരത്‌നം, വസന്ത്, സീമാൻ, എസ്. ജെ. സൂര്യ തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച മാരിമുത്തു കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ മാരിമുത്തു സ്വതന്ത്ര സംവിധായകനായി. നിരവധി തമിഴ് സിനിമകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. നിരവധി സീരിയലുകളിലും അദ്ദേഹം പ്രധാന വേഷത്തിലെത്തിയിരുന്നു.
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത സിനിമയാണ് ജയിലര്‍. ചിത്രത്തില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം ആയിരുന്നു വര്‍മന്‍. വിനായകന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്‍റെ വലം കൈയ്യനായി എത്തിയത് മാരി മുത്തു ആയിരുന്നു. സിനിമയുടെ ആദ്യാവസാനം വരെ അദ്ദേഹം സ്ക്രീനില്‍ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..