ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ്, പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ വൻ അപ്ഡേറ്റ്

Published : Sep 10, 2023, 11:03 AM ISTUpdated : Sep 10, 2023, 11:05 AM IST
ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ്, പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ വൻ അപ്ഡേറ്റ്

Synopsis

2024 വിഷുവിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. 

ലയാളക്കരയിൽ വലിയൊരു തരം​ഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഇതുവരെ കാണാത്ത പ്രണവിനെ കണ്ട് നിറഞ്ഞ കയ്യടിയോടെ സിനിമ ഏവരും ഏറ്റെടുത്തു. പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ ഒപ്പിയെടുത്ത ചിത്രം പ്രേക്ഷകനെയും ഒത്തിരുത്തി ചിന്തിപ്പിച്ചു. ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെ അവർ ഏറ്റെടുത്തു. ഒടുവിൽ ജൂലൈയിൽ 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെ ഈ സിനിമയെ കുറിച്ചുള്ള ചർച്ചകളായി സോഷ്യൽ മീഡിയയിൽ. അഭിനേതാക്കളെയും സംവിധായകനെയും അവതരിപ്പിച്ചതല്ലാതെ എന്നാകും ഷൂട്ടിം​ഗ് തുടങ്ങുക എന്നൊന്നും അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന്റെ ഷൂട്ടിം​ഗ് ഓക്ടോബർ 26ന് തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ധ്യാൻ ശ്രീനിവാസൻ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എറണാകുളത്ത് വച്ചാകും ചിത്രീകരണത്തിന് തുടക്കമാവുക എന്നും ധ്യാൻ പറഞ്ഞിരുന്നു. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം. 

ചിത്രത്തിന്റെ ഏകദേശ ഐഡിയ മാത്രമെ എനിക്കുള്ളൂ. കഥ എനിക്ക് ആറ് ഏഴ് മാസം മുന്നെ അറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റീ യൂണിയൻ ആണ് ആ സിനിമ. വളരെ പേഴ്സണലും ആണ്. സക്സസിനെ കുറിച്ചല്ലാതെ വേറൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. 

'എന്റെ ജയിലർ കണ്ടവർക്ക് കാശ് തിരിച്ച് കൊടുക്കാം'; ധ്യാൻ ശ്രീനിവാസൻ പറയുന്നു

പ്രണവിനും ധ്യാനിനും ഒപ്പം അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന താരങ്ങൾ. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിക്കുന്നത്. ഹൃദയത്തിന്റെ നിർമാതാവും ഇദ്ദേഹം ആയിരുന്നു. വിനീത് ശ്രീനിവാസനും ഒരു വേഷത്തിൽ എത്തുന്ന ചിത്രം അദ്ദേഹത്തിന്റെ ആറാമത്തെ സംവിധാന ചിത്രം കൂടിയാണ്.  മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. 2024 വിഷുവിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട'; വൈകാരിക കുറിപ്പുമായി പ്രിയദർശൻ
അച്ഛൻ മരിച്ച ചടങ്ങിൽ വരാൻ വിസമ്മതിച്ചവരുടെ ഡ്രാമ; വൈകാരിക കുറിപ്പുമായി ശ്രീകല