
പുതിയ പാലം ഇന്നലെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചതോടെ വാര്‍ത്തകളില്‍ ഇടംനേടിയ ആലപ്പുഴയിലെ പെരുമ്പളം ദ്വീപ് ഡോക്യുമെന്‍ററിയുടെ ഫ്രെയ്മിലേക്ക്, പെരുമ്പളം നിവാസികളുടെ അതിജീവനത്തിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുകയാണ്. ഏറെ വൈവിധ്യങ്ങളുടെ നിറവിനാൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന പെരുമ്പളം ഗ്രാമത്തിന്‍റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്സ് ഓൺ ഐലന്‍റ്' എന്ന ഡോക്യുമെന്‍ററി പറയുന്നത്. സ്വിച്ച് ഓണും ചിത്രീകരണവും ഈ മാസം 10 ന് രാവിലെ 11 മണിക്ക് പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും. ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവര് സംയുക്തമായി നിര്‍മ്മിക്കുന്ന ഗോഡ്സ് ഓൺ ഐലന്‍റ് മാധ്യമ പ്രവര്‍ത്തകനും സിനിമ പി ആർ ഒ യുമായ പി ആര്‍ സുമേരന്‍ സംവിധാനം ചെയ്യുന്നു. ഡോ. ശ്രീചിത്ര പ്രദീപാണ് ഡോക്യുമെന്‍ററിയുടെ പ്രൊജക്റ്റ് ഡിസൈനര്‍. പെരുമ്പളം ഗ്രാമത്തിന്‍റെ അതിജീവനം, സംസ്ക്കാരം, വികസനം, ഭൂപ്രകൃതി തുടങ്ങിയവയാണ് ചിത്രീകരിക്കുന്നത്.
ബാനർ ശ്രിയ ക്രിയേഷൻസ്, നിർമ്മാണം പ്രദീപ് രാജ് ഡോ ശ്രീചിത്ര പ്രദീപ്, രചന, സംവിധാനം പി ആർ സുമേരൻ, ക്രിയേറ്റീവ് ഹെഡ് എം ടി അപ്പൻ, ക്യാമറ നിത്യാനന്ദ ജഗൻ, തിരക്കഥ സജീവ് പ്രഭാകരൻ, പബ്ലിസിറ്റി ഡിസൈൻസ് പിആർ മീഡിയ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്. രാഷ്ട്രീയ, സാമൂഹിക, കലാ, ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ചിത്രീകരണ ചടങ്ങിൽ പങ്കെടുക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ