
ഓണം റിലീസായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ആർഡിഎക്സ്'. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവർക്കൊപ്പം ബാബു ആന്റണിയും തകർത്തഭിനയിച്ച ചിത്രം ഓണം റിലീസുകളിൽ ഏറെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞുവെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. 'ഓണം പിള്ളേര് ഇടിച്ച് നേടി' എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ സിനിമയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും.
ലിജോ ജോസിന്റെ സ്ഥിരം ശൈലിയിൽ ആർഡിഎക്സ് എന്ന് മാത്രമാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി എത്തി. 'ആശാനെ..', എന്നാണ് ആന്റണി വർഗീസ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
'ആശാനേ ചെക്കന്മാർ നല്ല പൊട്ടിക്കൽ ആണ്, പെപെ യുടെ ഇടി.. എന്ന് പറഞ്ഞാൽ കിന്റൽ ഇടിയാണ്...woof...അത് കാണാൻ തന്നെ ഒരു രസമാണ്, അടിതടയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച ഗുരുവിന്റെ അനുഗ്രഹം', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
കഴിഞ്ഞ ദിവസം ആണ് ആർഡിഎക്സ് റിലീസ് ചെയ്തത്. പ്രമോഷന് വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ചിത്രം ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷ മനസിൽ ഇടം നേടി. പ്രായഭേദമെന്യെ ഏവരും ഏറ്റെടുത്തു. മുൻവിധികളെ മാറ്റിമറിച്ച് ഗംഭീരപ്രകടനം ആണ് ആന്റണിയും ഷെയ്നും നിരജും തിയറ്ററുകളിൽ സമ്മാനിച്ചത്. സിനിമയുടെ വിജയം മൂവരും സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കുകയാണ്.
ഹിറ്റ് സിനിമകളുടെ എഡിറ്റർ ഹരിഹരപുത്രൻ അന്തരിച്ചു
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി കസറിയിരുന്നു. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവര്‍ ചേർന്നാമ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..