സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 

ലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

50 വർഷത്തോളം സിനിമയിൽ സജീവമായിരുന്ന അദ്ദേ​ഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനം അറയിച്ച് സപഹപ്രവർത്തകർ. "പ്രിയപ്പെട്ട ഹരിഹരപുത്രൻ സാറിന് ആദരാഞ്ജലികൾ. മലയാളത്തിൽ പ്രശസ്തമായ ഒരുപാട് ചിതങ്ങളുടെ Film Editor ആയിരുന്ന പുത്രൻ സാറിന്റെ ദേഹവിയോഗതത്തിൽ പ്രാർത്ഥനയോടെ", എന്നാണ് അനുശോചനം അറിയിച്ച് കൊണ്ട് മധുപാൽ കുറിച്ചത്. 

സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു,തെങ്കാശിപട്ടണം, പുലിവാൽ കല്യാണം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ. മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ വിലയ്ക്കുവാങ്ങിയ വീണയിലൂടെ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റർ ആയി.

വീണ് പോകുമ്പോഴെല്ലാം നിങ്ങളെന്നെ പിടിച്ചുയർത്തി, ഓരോ സിനിമയും ഒരു പഠനാനുഭവം: ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..