പണ്ട് അവസരങ്ങൾക്കായി പല വാതിലുകൾ മുട്ടിയിട്ടും അവയൊന്നും തുറന്നിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.
മലയാളത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടി, തങ്ങളുടെ കാലത്ത് നടകം, മിമിക്രി എന്നിവയ്ക്ക് പുറമെ വേറെ എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അവ പരിപോഷിപ്പിക്കാനോ പ്രകടിപ്പിക്കാനോ ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ഏഷ്യാനെറ്റ് ആനന്ദ് ടിവി അവാർഡ് പ്രഖ്യാപന വേളയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണ്ട് അവസരങ്ങൾക്കായി പല വാതിലുകൾ മുട്ടിയിട്ടും അവയൊന്നും തുറന്നിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
എല്ലാവർക്കും ഉണ്ട് അഭിനയിക്കാനുള്ള അവസരം. നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള, കഴിവുകൾ പ്രദർശിപ്പിക്കാനുള്ള, കഴിവുകൾ കണ്ടെത്താനുള്ള അവസരങ്ങൾ, പ്ലാറ്റ് ഫോമുകൾ എല്ലാം ഉണ്ട്. ഞാനൊക്കെ വന്ന കാലത്ത് സ്റ്റേജിൽ മിമിക്രിയോ നാടകമോ അവതരിപ്പിക്കുന്നതിന് അപ്പുറത്തേക്ക്, വേറെ എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അവ പരിപോഷിപ്പിക്കാനോ പ്രകടിപ്പിക്കാനോ ഒന്നും അവസരങ്ങൾ ഉണ്ടായിരുന്നില്ല. വേദികൾ ഉണ്ടായിരുന്നില്ല. ഞങ്ങളെ ഒക്കെ കണ്ടെത്താൻ ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ പോയി കണ്ടെത്തി നോക്കണം. എന്നാലെങ്കിലും കണ്ടെങ്കിലായി. അങ്ങനെ എത്രയോ പേരുടെ പുറകെ നടന്ന്, എത്രയോ കാലം കഴിഞ്ഞിട്ടാണ് നമുക്കൊക്കെ അവസരങ്ങൾ കിട്ടുന്നത്. ഇപ്പോഴത്തെ എല്ലാ ചെറുപ്പക്കാരും മുട്ടുന്നത് അവരുടെ വീടിന്റെ വാതിൽക്കലാണ്. നമ്മൾ പല വാതിലുകൾ മുട്ടിയാലും ഒന്നും തുറന്നിട്ടില്ല പണ്ട്.

അതേസമയം, 'ബസൂക്ക' എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹത്തിന്‍റേത് തന്നെയാണ് തിരക്കഥയും. ക്രൈം ഡ്രാമ ജോണറിലാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. കാതല്‍ എന്ന ചിത്രമാണ് താരത്തിന്‍റേതായി റിലീസ് കാത്തിരിക്കുന്ന സിനിമ.
കെ ടി കുഞ്ഞുമോന്റെ 'ജെൻ്റിൽമാൻ 2'; വൻ അപ്ഡേറ്റ് എത്തി, ഭാഗമാകാൻ കീരവാണിയും
