Lata Mangeshkar : 'ദൈവീകമായ ശബ്ദം; ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റിയില്ല': എം ജയചന്ദ്രന്‍

Published : Feb 06, 2022, 11:06 AM ISTUpdated : Feb 06, 2022, 12:34 PM IST
Lata Mangeshkar :  'ദൈവീകമായ ശബ്ദം; ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റിയില്ല': എം ജയചന്ദ്രന്‍

Synopsis

എന്നെ സന്തോഷിപ്പിച്ചതും എന്നെ കരയിപ്പിച്ചതും എന്നില്‍ ജീവനുണ്ടാക്കിയതും മുന്നോട്ട് ജീവിക്കണമെന്ന് തോന്നിപ്പച്ചതും പലപ്പോഴും ലതാജിയുടെ ശബ്ദവും ആലപാന വൈവിദ്ധ്യവും സം​ഗീതധാരയുമെന്ന് എം ജയചന്ദ്രന്‍

തിരുവനന്തപുരം: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ (Lata Mangeshkar) നിര്യാണത്തിൽ അനുശോചനം അറിയിച്ച് സം​ഗീത സംവിധാകയന്‍ എം ജയചന്ദ്രന്‍ (M Jayachandran). വളരെ സങ്കടമുള്ള ദിവസമാണിന്നെന്നും ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ദുഖമുണ്ടെന്നും ജയചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഗീത സംവിധായകനാകാന്‍ തന്നെ  പ്രചോദിപ്പിച്ചത് മദന്‍മോഹന്‍ - ലതാജി കോമ്പിനേഷനിലുള്ള പാട്ടുകളാണ്. ലതാജിയെ പോലെ ഒരു പാട്ടിന്‍റെ രാജകുമാരി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവില്ല. ലതാജിയുടെ സം​ഗീതം നമ്മുടെ കൂടെയുണ്ട്, ആ രീതിയില്‍ ലതാജിക്ക് മരണമില്ലെന്നും ജയചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എം ജയചന്ദ്രന്‍റെ വാക്കുകള്‍

വളരെ ആഴത്തില്‍ സങ്കടമുള്ള ​ദിവസമാണിന്ന്. ലതാജിയുടെ  ഭാതിക സാന്നിധ്യമില്ലാത്ത ലോകം. ലതാജിയെ നേരിട്ട് കാണണം,  നമസ്ക്കരിക്കണം, അനു​ഗ്രഹീതനാകണം എന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്. അതിനുവേണ്ടി മുംബൈയില്‍ പോയി താമസിച്ചിട്ടും അതിനുള്ള ഭാ​ഗ്യം കിട്ടിയിട്ടില്ല. ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റാത്തതില്‍ സങ്കടം. ലതാജിയുടെ സം​ഗീതം ഇല്ലാതെ രാത്രികള്‍ മുന്നോട്ട് പോയിട്ടില്ല. എന്നെ സന്തോഷിപ്പിച്ചതും  കരയിപ്പിച്ചതും എന്നില്‍ ജീവനുണ്ടാക്കിയതും മുന്നോട്ട് ജീവിക്കണമെന്ന് തോന്നിപ്പിച്ചതും പലപ്പോഴും ലതാജിയുടെ ശബ്ദവും ആലപാന വൈവിദ്ധ്യവും സം​ഗീതധാരയും ഒക്കെയാണ്. സംഗീത സംവിധായകനാകണമെന്ന് എന്നെ പ്രചോദിപ്പിച്ചത് മദന്‍മോഹന്‍-ലതാജി കോമ്പിനേഷനിലുള്ള പാട്ടുകളാണ്.

ലതാജിയെ പോലെ ഒരു പാട്ടിന്‍റെ രാജകുമാരി  ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാന്‍ പോവില്ലെന്നും വിശ്വസിക്കുന്ന ആളാണ് താന്‍. ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ലതാജിയെ നഷ്ടപ്പെട്ടത്. ലതാജിയുടെ സം​ഗീതം നമ്മുടെ കൂടെയുണ്ട്, ആ രീതിയില്‍ ലതാജിക്ക് മരണമില്ല. ഏറ്റവും പെര്‍ഫ്കടായിട്ടുള്ള ഗായിക ലതാ മങ്കേഷ്കറാണെന്ന് ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദൈവീകമായ ശബ്ദമാണ് ലതാ മങ്കേഷ്കറിന്‍റേത്. സംഗീതത്തിന്‍റെ ആള്‍രൂപമെന്ന് ലതാജിയെ പറയാം. ഈശ്വരവിശ്വാസം, സംഗീതത്തില്‍ ഫോക്കസ് ഇവയൊക്കെ ലതാജിക്കുണ്ടായിരുന്നു. മറ്റൊരാള്‍ക്കും ലതാജിയെ പോലാകാന്‍ പറ്റില്ല. ലതാജിയുടെ പാട്ടുകള്‍ നമുക്ക് പഠിക്കാം, പാഠാം. എന്നാല്‍ ലതാജി അതില്‍ കണ്ടെത്തിയ ആത്മാവിനെ നമുക്ക് തൊടാന്‍ പാോലും പറ്റില്ല.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദിലീപിന്‍റെ ഫാൻസിനെ കൊണ്ട് തെറിവിളിപ്പിക്കാൻ വേണ്ടി മാത്രം', ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി; ഓണ്‍ലൈൻ മാധ്യമം നൽകിയത് വ്യാജ വാർത്തകൾ
'എന്തിനാണ് കൊച്ചു വായിൽ വലിയ വർത്തമാനങ്ങൾ?; വിമർശനങ്ങൾക്ക് മറുപടിയുമായി മീനാക്ഷി