കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്

Published : Nov 25, 2023, 10:14 AM IST
കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്

Synopsis

എം വി കൈരളിയുടെ കഥ സിനിമയാക്കാൻ ജൂഡ് ആന്തണി ജോസഫ്.

ടൊവിനോ തോമസടക്കമുള്ള യുവ താരങ്ങള്‍ കഥാപാത്രമായ 2018ന്റെ വിജയത്തിളക്കത്തിലാണ് ജൂുഡ് ആന്തണി ജോസഫ്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രി ചിത്രമായും  2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. എം വി കൈരളി കപ്പലിന്റെ കഥയാണ് പ്രമേയമാകുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്നത്.

കടലില്‍ ദുരൂഹമായി കാണാതായ കപ്പലിന്റെ കഥ ജൂഡ് ആന്തണി ജോസഫ് മലയാള സിനിമയാക്കുമ്പോള്‍ അത് വിസ്‍യമാകുമെന്ന് തീര്‍ച്ച. കേരളാ സർക്കാർ സ്ഥാപനത്തിന്റെ കപ്പലാണ് ദുരൂഹമായി കാണാതായത്. ഗോവയില്‍ നിന്നുള്ള കപ്പല്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ കാണാതാകുകയായിരുന്നു. യൂറോപ്പിലെ റോസ്റ്റക്കിലേക്കായിരുന്നു യാത്ര. സംഭവിച്ചതെന്തെന്നും ഇന്നും വ്യക്തമല്ല. ക്യാപ്റ്റൻ മരിയദാസ് ജോസഫടക്കമുള്ളവരെ കാണാതായിരുന്നു. ജോസി ജോസഫാണ് തിരക്കഥയെഴുതുന്നത്.

കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയമാക്കിയപ്പോള്‍ മലയാളം കണ്ട മികച്ച ഒരു സിനിമാ അനുഭവമായിരുന്നു ജൂഡില്‍ നിന്ന് ലഭിച്ചത്. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്സ് ഓഫീസില്‍ 2018 പല കളക്ഷൻ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‍തു.

തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്. ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനൻ, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവൻ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് '2018'ല്‍ വേഷമിട്ടത്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു 2018. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ '2018'ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്ന വിമര്‍ശനവും ചിത്രത്തിനുണ്ടായിരുന്നു.

Read More: കീര്‍ത്തി സുരേഷും രാധികയും ഏറ്റുമുട്ടും, സീരീസില്‍ അരങ്ങേറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍