
ചെന്നൈ: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ജൂണിൽ സിനിമ തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു. 'മാമന്നന്‍' ലോഞ്ചിംഗ് പരിപാടി ജൂണ്‍ 1ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ഈ പരിപാടിയില്‍ പടത്തിന്‍റെ ട്രെയിലറും, റിലീസിംഗ് തീയതിയും പ്രഖ്യാപിക്കും. ഒപ്പം തന്നെ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ ലൈവ് മ്യൂസിക് ഷോയും ഉണ്ടാകും. ചിത്രത്തിന്‍റെ സംവിധായകന്‍ മാരി സെൽവരാജ് തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്.
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.
ചിത്രത്തിലെ ആദ്യഗാനം നേരത്തെ ഇറങ്ങിയിരുന്നു. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാസകണ്ണ് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജിഗു..ജിഗു റെയില്‍: മാമന്നനിലെ രണ്ടാം ഗാനം കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പാടി റഹ്മാന്‍
'മാമന്നന്‍' ആദ്യഗാനം 'രാസകണ്ണ്' ; സംഗീതം എആര്‍ റഹ്മാന്‍ പാടിയത് വടിവേലു